ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: ചെറിയ പനികള്‍ക്കുപോലും ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്ന ശീലം അവസാനിപ്പക്കണണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലിന്റെ മുന്നറിയിപ്പ്. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു.
അതേ സമയം അവ നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണണെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ത്വക്ക്, കോശങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ക്ക് അഞ്ച് ദിവസവും, സമൂഹവ്യാപനത്തിലൂടെയുണ്ടാകുന്ന ന്യുമോണിയായ്ക്ക് അഞ്ചു ദിവസവും ആശുപത്രി ചികിത്സയ്ക്കു എത്തുന്നതിനുശേഷമുണ്ടാകുന്ന ന്യുമോണിയായ്ക്ക് എട്ടു ദിവസവും എന്നിങ്ങനെ ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
ശരിയായ രോഗനിര്‍ണയത്തിന് ചികിത്സ തേടുന്നതാണ് ഉത്തമമെന്നും അതു വഴി മാരകമായേക്കാവുന്ന പല രോഗങ്ങളും കണ്ടെത്താന്‍ കഴിയുമെന്നും ഐസിഎംആര്‍ നിര്‍ദ്ദോശത്തില്‍ പറയുന്നു.
ആന്റിബയോട്ടിക്കുകള്‍ കഴിച്ച് രോഗം അകറ്റുന്നതു വഴി മറ്റ് അസുഖങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയാതെ വരും. കാര്‍ബപെനെം എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തില്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികള്‍ക്കും പ്രയോജനം ലഭിക്കുന്നില്ല.
ഇത്തരം മരുന്നുകള്‍ രോഗാണുക്കളുടെ സ്ഥിരമായ വര്‍ദ്ധനവിന് കാരണമാകുന്നുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

