വലിയ മീനോ ചെറിയ മീനോ ഗുണകരം?
മീന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. മീന്‍ തിരഞ്ഞടുക്കുന്നതിലുമുണ്ട് കാര്യം. സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് വിളര്‍ച്ച.
ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യ ശ്രോതസ്സുകളെ അപേക്ഷിച്ച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവ ലഭ്യത വളരെ കൂടുതലാണ്.
വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലവും വിളര്‍ച്ച ഉണ്ടാകാം. മത്സ്യം ഉപയോഗിക്കുന്നതിലൂടെ ഇവ പരിഹരിക്കാം. അയഡിന്‍ , സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീന്‍ , ഞണ്ട് പോലുള്ള കടല്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിനു ഏറെ ഗുണം ചെയ്യും.
മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ സഹായിക്കും.
രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ്.
വലിയ മീനുകളേക്കാള് ചെറിയ മീനുകളാണ് ആരോഗ്യത്തിനു ഏറെ ഉത്തമം.

