കോവിഡ് സീസണില്‍ ഇന്ത്യയില്‍ മരിച്ചത് 2000 പാസ്റ്റര്‍മാരും നേതാക്കളും

കോവിഡ് സീസണില്‍ ഇന്ത്യയില്‍ മരിച്ചത് 2000 പാസ്റ്റര്‍മാരും നേതാക്കളും

Breaking News India Kerala

കോവിഡ് സീസണില്‍ ഇന്ത്യയില്‍ മരിച്ചത് 2000 പാസ്റ്റര്‍മാരും നേതാക്കളും
ന്യൂഡെല്‍ഹി: കോവിഡ് 19-ന്റെ ആരംഭം മുതല്‍ ഇന്ത്യയില്‍ 2000-ത്തോളം പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും മരിച്ചതായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട്. ജൂണ്‍ 2-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.

കോവിഡ് ബാധിതരും, ജീവിത ശൈലി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ബാധിച്ചവരും മറ്റുള്ളവരാല്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ഉള്ളവരാണ് മരിച്ചവര്‍ ‍.

നേപ്പാളിലും നിരവധി പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും മരിക്കുകയുണ്ടായി. ഇന്ത്യയില്‍ ഏകദേശം 40 ഓളം മിനിസ്ട്രികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 26-ന് നേപ്പാളിലെ ഒരു ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു. “നിരവധി പാസ്റ്റര്‍മാരും നേതാക്കളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. നിരവധി പാവപ്പെട്ട വിശ്വാസികള്‍ ആഹാരംപേലും കഴിക്കുവാന്‍ കഴിയാതെ പട്ടിണിയില്‍ കഴിയുന്നു.” ഇന്ത്യയില്‍ നിരവധി പാസ്റ്റര്‍മാര്‍ രോഗമുക്തി നേടിയെങ്കിലും ഇപ്പോഴും ശാരീരിക ക്ളേശങ്ങള്‍ അനുഭവിക്കുന്നു.

വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ .

ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp

വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1