നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
ജോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ മുസ്ളീം ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
ഫെബ്രുവരി 14-ന് ഞായറാഴ്ച വടക്കു കിഴക്കന്‍ നൈജീരിയായിലെ പ്ലേറ്റോ സംസ്ഥാനത്ത് കിഴക്കന്‍ ജില്ലയിലെ ക്രൈസ്തവ ഗ്രാമത്തില്‍ രാത്രി 8 മണിയോടെ എത്തിയ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു.
4 വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായി. ഇവര്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ സഭയിലെ അംഗങ്ങളാണ്. എസക്കിയേല്‍ (29) കേഫാന്‍ ബുലുസ് (31) എന്നിവരാണ് മരിച്ചത്.
അക്രമികള്‍ ക്രൈസ്തവരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്.

