പാസ്റ്റർ അച്ചോയി മാത്യൂ (85) ന്യൂയോർക്കിൽ നിര്യാതനായി

പാസ്റ്റർ അച്ചോയി മാത്യൂ (85) ന്യൂയോർക്കിൽ നിര്യാതനായി

Breaking News Obituary USA

പാസ്റ്റർ അച്ചോയി മാത്യൂ (85) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി പെന്തെക്കോസ്തു കാർക്കു അഭിമാനമായ, ന്യൂയോർക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ പ്രഥമ ശുശ്രൂഷകനും സുഭാഷിതം ന്യൂസ്‌ പേപ്പറിന്റെ അസ്സോസിയേറ്റ് എഡിറ്ററും ആയിരുന്ന പാസ്റ്റർ ഡോക്ടർ അച്ചോയി മാത്യൂസ് എൺപത്തി അഞ്ചാം വയസ്സിൽ നിത്യതയിൽ പ്രവേശിച്ചു.

കഴിഞ്ഞ ആറു മാസമായി ഉദര സംബന്ധമായ രോഗത്താൽ ഭവനത്തിൽ വിശ്രമിക്കെ ഓഗസ്റ്റ് 18 ചൊവ്വ രാവിലെ (അമേരിക്കൻ സമയം )ആണ് മരണം സംഭവിച്ചത്.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 22 രാവിലെ 9 മണിക്ക് ന്യൂ യോർക്കിലെ ഗേറ്റ് വേ ചർച്ചിന്റെ ചുമതലയിൽ നടക്കും. മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 21നു വൈകിട്ട് 7മണിക്ക് ആരംഭിക്കും.

കേരളത്തിൽ ഐ പി സി ശുശ്രൂഷകനും കൗൺസിൽ അംഗവും ആയിരിക്കെ ആണ് 1961ൽ ന്യൂയോർക്കിലെ ലോങ്ങ്‌ ഐലൻഡിലെ ബൈബിൾ സ്കൂളിൽ ഉപരി പഠനത്തിനായി എത്തിയത്. തുടർന്ന് വിവിധ സെമിനാരികളിൽ ദൈവ ശാസ്ത്ര പഠനം, എം ബി എ, ഡോക്ടറേറ്റ് എന്നിവ നേടി. തുടർന്ന് വിവിധ ഭാഷക്കാർക്കായി ഇംഗ്ലീഷ് ആരാധന ആരംഭിക്കുകയും ചെയ്തു. മൂന്നു വർഷം മുമ്പ് റവ. സണ്ണി ഫിലിപ്പിന്റെ ഗേറ്റ് വെ ദൈവസഭയിൽ ലയിക്കുകയും അവിടെ സഹ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു വരികയായിരുന്നു.
അമേരിക്കൻ വംശജയായ ആദ്യ ഭാര്യയുടെ നിര്യാണ ശേഷം തൊടുപുഴ സ്വദേശി അക്കാമ്മയെ വിവാഹം കഴിച്ചു.

അമേരിക്കയിൽ ആദ്യ മലയാളം പത്രം ആരംഭിച്ചതും ഡോക്ടർ അച്ചോയി മാത്യൂസ് ആണ്. വിവിധ മലയാളി അസോസിയേഷനുകളുടെ സ്ഥാപകനും സംഘാടകനും എഴുത്തുകാരനും അന്തർദേശീയ പ്രാസംഗികനും ആയിരുന്നു. കോട്ടയം വടവാതൂർ സ്വദേശിയാണ്. 5 വർഷം മുമ്പാണ് ഇന്ത്യയിൽ അവസാനമായി വന്നത്.

ഫോൺ
അക്കാമ്മ 516-787-5533
പാസ്റ്റർ സണ്ണി ഫിലിപ്പ്
516-286-0345

വാർത്ത: പാസ്റ്റർ സി പി മോനായി