34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ഫ്രെഡി തോമസ്, ഡോ. ഇടിച്ചെറിയ നൈനാന്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ. പോള്‍ മാത്യു (നാഷണല്‍ ഓവര്‍സിയര്‍ ‍), […]

Continue Reading

നാടുകടത്തല്‍ മെസ്സിയാനിക് ജൂതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

നാടുകടത്തല്‍ മെസ്സിയാനിക് ജൂതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി യെരുശലേം: ഇസ്രായേലില്‍ ക്രൈസ്തവ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ കുറ്റം ആരോപിച്ച് ഇസ്രായേയില്‍ നിന്നു 10 വര്‍ഷത്തേക്കു നാടുകടത്തിയ മെസ്സിയാനിക് യെഹൂദനായ ബ്രിട്ടീഷ് പൌരന്‍, വിധിക്കെതിരെ ഇസ്രായേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ‘ജ്യൂസ് ഫോര്‍ ജീസസ്’ മിനിസ്ട്രി നേതാവ് ബാറി ബാര്‍നെറ്റാണ് തന്നെ നാടുകടത്തിയതിനെതിരെ അപ്പീല്‍ നല്‍കിയത്. ബാറിയും സഹപ്രവര്‍ത്തകരും കഴിഞ്ഞ വര്‍ഷം യെരുശലേമില്‍ പൊതുസ്ഥലങ്ങളില്‍ വന്‍ സുവിശേഷ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂറ്റന്‍ ബാനറില്‍ “ഇസ്രായേലേ […]

Continue Reading

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും […]

Continue Reading

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി അക്രമികളുടെ തടവറകളില്‍ പിഢനങ്ങള്‍ നേരിട്ടവരുമുണ്ട്. ചില മുസ്ളീങ്ങളായ സ്ഥിരം കുറ്റവാളികളാണ് ഇത്തരം ക്രൂരതയ്ക്കു പിന്നില്‍ ‍. രണ്ടു മാസം മുമ്പ് സീനായില്‍ നിന്നു വാഡിറമിസിസ് എന്ന ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. വന്‍ തുക വാങ്ങിയശേഷം […]

Continue Reading