ആയുസ്സ് ദൈവ കരത്തിൽ മാത്രം
ഒരിക്കൽ ചാൾസ് അഞ്ചാമൻ രാജാവ് മരണാസന്നനായി കിടന്നിരുന്ന തന്റെ വിശ്വസ്തനായ സേവകനെ സന്ദർശിച്ചു കൊണ്ട് ഇപ്രകാരം ചോദിക്കുകയുണ്ടായി “താങ്കളുടെ അവസാനത്തെ ആഗ്രഹം എന്താണെന്ന് അറിയിച്ചാലും, ഞാനത് സാധിച്ചു തരാം”.
അതിനു മറുപടിയായി സേവകൻ പറഞ്ഞത് ” എനിക്ക് ഒരു ദിവസംകൂടി ജീവിക്കണം”. ഇതുകേട്ട ചാൾസ് രാജാവ് നിസ്സഹായനായി പറഞ്ഞു ” അതുമാത്രം എനിക്കു കഴിയില്ല, ആയുസ്സ് ദൈവത്തിന്റെ കരത്തിൽ മാത്രമാണ്”.
അതുകേട്ട സേവകൻ ഉടൻ മറുപടി പറഞ്ഞത് അങ്ങെനെയെങ്കിൽ ഞാൻ അങ്ങയെക്കാൾ കൂടുതലായി ദൈവത്തെയാണ് സ്നേഹി ക്കേണ്ടിയിരുന്നത്”.
തന്റെ യൗവ്വന പ്രായത്തിൽ സേവകൻ ദൈവത്തെക്കാൾ കൂടുതൽ തന്റെ യജമാനനായ രാജാവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.
അവസാനം തനിക്ക്ത ന്റെ ബലഹീന നിമിഷത്തിൽ രാജാവിൽ നിന്നും നിരാശയുണ്ടാക്കുന്ന മറുപടിയാണ്
തനിക്കു ലഭിച്ചത് എന്നോർത്ത് സേവകൻ വളരെ ദു:ഖിതനായി ഈ സംഭവം ക്രൈസ്‌തവരായ നമുക്ക് ഒരു പാഠമാണ്. നാം ഈ ഭൂവിൽ സാധാരണക്കാരോ, എത്ര ഉന്നതന്മാരോ ആയിക്കൊള്ളട്ടെ, യേശു ക്രിസ്തുവിനേ
ക്കാൾ അധികമായി ആരെയും ഒന്നിനെയും സ്നേഹിക്കരുത്.
ശ്രഷ്ഠാവായ ദൈവത്തിനു പ്രഥമ സ്ഥാനം തന്നെ നല്കേണം. മരണക്കിടക്കയിൽ കിടന്ന്അനുതപിക്കുന്നതിനേ
ക്കാൾ ഉത്തമം ഇപ്പോൾ നമുക്കു ലഭിച്ചിരിക്കുന്ന ആരോഗ്യത്തിലും കഴിവിലും ഉത്തരവാദി
ത്വത്തിലും ആദ്യം ദൈവത്തെത്തന്നെ സ്നേഹിക്കണം.
ഇപ്പോഴാണ് ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുവാനുള്ള അവസരം. ഒരു പക്ഷേ പിന്നീട് ഒരു അവസരം
ലഭിച്ചുവെന്ന് വരില്ല.
നമ്മുടെ ആയുസ്സ് എത്രയെന്ന് നമുക്കറിയില്ലല്ലോ. ബൈബിളിൽ സങ്കീർത്തനക്കാരനായ ഏഥാൻ പറയുന്നു” എന്റെ
ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ”(89:47).
ലോകം നിസ്സഹായമാണ്. പ്രതിസന്ധിഘട്ടത്തിലും ആപത്തുകാലത്തും ആരും നമ്മെ സഹായിച്ചുവെന്നു വരി
കയില്ല. നമ്മുടെ ആയുസ്സ് ദൈവത്തിനു മാത്രമേ അറിയുകയുള്ളു.
ലോകത്തെ ഉണ്ടാക്കിയ, നന്മെ സൃഷ്ടിച്ച ദൈവം സർവ്വ ശക്തനാണ്. അതിനായി വലിയവനായ ദൈവത്തിന്റെ കരങ്ങളിൽ നമ്മെ സമർപ്പിക്കാം.
അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറയുന്നു” അവകാശമെന്ന പ്രതിഫലം തരും എന്നറിഞ്ഞ് കർത്താ
വായ ക്രിസ്തുവിനെ സേവിപ്പിൻ”(കൊലൊ.3:24). അങ്ങെനെയാ ണെങ്കിൽ സമാധാനത്തോടെ ഭാഗ്യകരമായ ഒരു സ്വർഗ്ഗീയ ജീവിതം നയിക്കാനായി നമ്മുടെ രക്ഷകനായ യേശു ക്രിസ്തു നമ്മെ യോഗ്യരാക്കും. “ഇപ്പോൾ
ആകുന്നു സുപ്രസാദകാലം, ഇപ്പോൾ ആകുന്നു രക്ഷാ ദിവസം”
(2കൊരി.6:2)
Evg.Aji David Vettiyar
09847370509