ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ ഭാരവാഹികള്‍

Breaking News Kerala

ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ ഭാരവാഹികള്‍
തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ ജനറല്‍ ഡയറക്ടറായി പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതിയും ജനറല്‍ സെക്രട്ടറിയായി ബ്രദര്‍ റ്റി. തങ്കച്ചനും ജനറല്‍ ട്രഷററായി ബ്രദര്‍ റ്റി. ഒ പൊടിക്കുഞ്ഞും തെരഞ്ഞെടുക്കപ്പെട്ടു.

 

ജനുവരി 26 ന് തിരുവല്ല ശാരോനില്‍ കൂടിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. സഭാകൌണ്‍സില്‍ പ്രതിനിധി പാസ്റ്റര്‍ എം.ജെ. ജോണ്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.
പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (അസോസിയേറ്റ് ഡയറക്ടര്‍ ‍), ബ്രദര്‍ കെ.ഇ ജോര്‍ജുകുട്ടി (അസോസിയേറ്റ് സെക്രട്ടറി), ബ്രദര്‍ കെ. തങ്കച്ചന്‍ (എക്സാം കണ്‍ട്രോളര്‍ ‍), പാസ്റ്റര്‍മാരായ പി.എ ചാക്കോച്ചന്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍ ‍), ബിജു ജോസഫ് (പ്രോഗ്രാം കോര്‍ഡിറ്റേര്‍ ‍), പാസ്റ്റര്‍ എല്‍ദോ പി. ജോസഫ്, സുവി. എബി ജോണ്‍ ‍, പാസ്റ്റര്‍ സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ (ഏരിയാ കോര്‍ഡിനേറ്റേഴ്സ്), പാസ്റ്റര്‍മാരായ ജോയി സി. കൊച്ചാക്കല്‍ ‍, ഷാജി സി., പി. മത്തായി, ബ്രദേഴ്സ് കോശി മാത്യു, എം. കുഞ്ഞച്ചന്‍ ‍, പി.എസ് മത്തായി (അംഗങ്ങള്‍ ‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍ ‍. ഇതോടൊപ്പം തന്നെ പതിമൂന്നംഗ ജനറല്‍ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതി തിരുവല്ല കുറ്റപ്പുഴ സഭാശുശ്രൂഷകനും കൌണ്‍സിലറുമാണ്. ജനറല്‍ സെക്രട്ടറി റ്റി. തങ്കച്ചന്‍ പുനലൂര്‍ മൂന്നാമല സഭാംഗവും ബിസ്സിനസ്സുകാരനുമാണ്. ജനറല്‍ ട്രഷറാര്‍ ബ്രദര്‍ റ്റി.ഒ പൊടിക്കുഞ്ഞ് പരുമല സഭാംഗവും ശാരോന്‍ ഫെലോഷിപ്പിന്റെ ഓഫീസ് മാനേജരുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.