യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

Breaking News USA

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

ലൂസിയാന: അമേരിക്കയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച് നാശം വിതച്ച ചുഴലിക്കാറ്റില്‍ ഭയന്നുപോയ ഒരു അമ്മയും രണ്ടു പെണ്‍മക്കളും യേശുക്രിസ്തുവില്‍ അഭയം പ്രാപിച്ച് രക്ഷപെട്ട സംഭവം വാര്‍ത്തയായി.

കഴിഞ്ഞ ശനിയാഴ്ച ലൂസിയാനയിലെ ഒരു ചെറിയ നഗരമായ പാരഡിസിലാണ് സംഭവം നടന്നത്. മിഷലി ഗൈഡ്രി എന്ന യുവതിയും രണ്ടു പെണ്‍മക്കളുമാണ് പ്രതീകൂലത്തിന്റെ നടുവില്‍ യേശുവില്‍ അഭയം തേടി രക്ഷപെട്ടത്.

മിഷലിയും മക്കളും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ഒരു ചുഴലിക്കാറ്റ് വിശിയടിച്ചു. ചുറ്റിലും മരങ്ങളും ഇലക്ട്രിക് ലൈനും തകര്‍ന്ന് താഴെ വീഴുന്നു. കാറും കുലുങ്ങുന്ന അവസ്ഥ. പെട്ടന്ന് മനസ്സില്‍ ഒരു തോന്നലുണ്ടായി, തലയില്‍ രക്ഷാകവചമായ മുടിയിടുക മുന്നോട്ടു പോകരുത്. ഉടന്‍തന്നെ ഹൈവേയുടെ നടുവില്‍ കാര്‍ നിറുത്തി സമീപമുള്ള ഒരു റെസ്റ്റോറന്റില്‍ ബാത്ത്റൂമിയില്‍ കയറി അഭയം തേടി.

പക്ഷേ റെസ്റ്റോറന്റിന്റെ മേല്‍ക്കൂരപോലും തകര്‍ന്നു താഴെവീഴുന്നു. പൊടുന്നനവെ മിഷലി തന്റെ രണ്ടു പെണ്‍മക്കളുടെയും തലയില്‍ കൈവെച്ചു ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

യേശുവേ ഞങ്ങളെ ഇവിടെ മരിക്കാന്‍ അനുവദിക്കരുതേ…. 5 മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ സര്‍വ്വവും നശിച്ചു. മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു വീണു. നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു.

ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ പുറത്തിറങ്ങിയ മിഷലിയും മക്കളും കണ്ടത് ഭീകരമായ അന്തരീക്ഷമായിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. റോഡെല്ലാം ബ്ളോക്കായി.

തങ്ങള്‍ കാറില്‍ മുന്നോട്ടു പോയിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടായേനെ. തങ്ങളെ കര്‍ത്താവ് ദൂതന്മാരെ അയച്ചു വിടുവിച്ചു.

തങ്ങളുടെ ജീവന്‍ അപകടത്തിലാകാത്തത് ദൈവത്തിന്റെ സംരക്ഷണമായിരുന്നുവെന്ന് മിഷലി മാധ്യമങ്ങളോടു പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.