ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു

Breaking News Kerala

ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു
തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘പപ്പാസ് ഹോം’ പ്രസിദ്ധികരിച്ചു. ദൈവ വചനാടിസ്ഥാനത്തില്‍ ‍, ആത്മരക്ഷക്ക് പ്രഥമസ്ഥാനം നല്‍കിയാണ് ചിന്താവിഷയം തയ്യാറാക്കിയിരിക്കുന്നത്.
യേശു കര്‍ത്താവ് പഠിപ്പിച്ച നഷ്ടപ്പെട്ട മകന്റെ (ലൂക്കോസ് 15:11-32) ഉപമയില്‍ നിന്നുള്ള പ്രായോഗിക ക്രിസ്തീയ പാഠങ്ങളാണ് തീമിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. വേദപുസ്തകം വിഭാവനം ചെയ്തിരിക്കുന്ന ദൈവഭവനത്തിലേക്ക് മടങ്ങിവരാനുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ഊന്നല്‍ ‍.

ദൈവത്തിന്റെ സ്നേഹ ഭവനത്തിലേക്കുള്ള യഥാര്‍ത്ഥ ‘ഘര്‍ വാപസി’ ക്കായി പുതിയ തലമുറയെ ഒരുക്കുന്ന സ്നേഹവും കരുതലും സഹനവും നിറഞ്ഞു നില്‍ക്കുന്ന മാതൃകാ ഭവനാന്തരീക്ഷത്തെ കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുന്നതിനോടൊപ്പം പിതാവിന്റെ ഭവനത്തിലെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന മൂല്ല്യാധിഷ്ഠിത പാഠ്യപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്തമായ പഠനരീതിയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും, കഥകളും, ഗെയിമുകളും, വാക്യ പഠനവും, ക്രാഫ്റ്റ് വര്‍ക്കുകളും, വര്‍ക്കു ബുക്കുകളും, ഭാരതീയ മിഷനറിമാരുടെ ജീവിത അനുഭവങ്ങളും ഫെസ്റ്റിന്റെ ദിവസങ്ങള്‍ക്ക് നിറം പകരും. ഏപ്രില്‍ ‍, മെയ് മാസങ്ങളില്‍ കേരളത്തിലുടനീളം ആയിരത്തോളം കേന്ദ്രങ്ങളില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റുകള്‍ നടത്താനാണ് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.
മാര്‍ച്ച് 6,7 (നെയ്യാറ്റിന്‍കര), 13,14 (തിരുവന്തപുരം, തിരുവല്ല), 20,21 (കൊട്ടാരക്കര, എറണാകുളം), എന്നിവിടങ്ങളില്‍ നടക്കുന്ന മാസ്റ്റേഴ്സ് ട്രെയിനിങ്ങുകളോടെ, പരിശീലന പരിപാടികള്‍ക്ക്് തുടക്കമാകും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിലും ഏകദിന ട്രെയിനിംഗുകള്‍ നടക്കും.
ഫെബ്രുവരി 15ന് മുമ്പ് പ്രോഗ്രാം ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും പ്രീ പബ്ളിക്കേഷന്‍ ഡിസ്ക്കൌണ്ട് ഓഫര്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മലബാര്‍ മേഖലക്കായി പ്രത്യേക പാക്കേജും തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നു. ട്രെയിനിംഗുകളില്‍ പങ്കെടുക്കുന്നതിനും പ്രോഗ്രാം ബുക്കിംഗിനും ഇന്നുതന്നെ വിളിക്കുക: 9656217909, 9745647909

Leave a Reply

Your email address will not be published.