കൊറോണ: ചൈനയില്‍ രോഗികള്‍ക്കു മരുന്നും ഭക്ഷണവും നല്‍കുന്നത് റോബോട്ടുകള്‍
ബീജിംങ്: ലോകം കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ ഒരാളില്‍നിന്നും മറ്റൊരാളിലേക്കു പടരുന്ന രോഗമായതിനാല്‍ രോഗികളെ പരിചരിക്കുന്നത് വളരെയധികം അപകടകരമായ ഒന്നാണ്.
ഇതിനു പരിഹാരമായി ചില ആശുപത്രികളില്‍ രോഗികള്‍ക്കു സേവനം ചെയ്യാനായി റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. രോഗികളുടെ അടുത്ത് മനുഷ്യര്‍ ചെന്ന് ശുശ്രൂഷിക്കുന്നതിനു പകരം റോബോട്ടുകളാണ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത്.
വാഷിംങ്ടണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമേരിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിതനെ പരിശോധിച്ചത് വിചി എന്നു പേരായ ഉപകരണത്തിന്റെ സ്ക്രീനില്‍ സ്പര്‍ശിച്ചു നോക്കിയാണ്. ഗവേഷകര്‍ക്ക് രോഗിയുടെ അടുത്തുപോയി പരിശോധിക്കേണ്ടി വന്നില്ല. ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിങ്ങിലൂടെയാണ് രോഗിയെ നോക്കിയത്. ഇത്തരം മെഷീനുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കും എയര്‍പോര്‍ട്ട് ജോലിക്കാര്‍ക്കും, ഹോട്ടല്‍ ജോലിക്കാര്‍ക്കും സഹായകരമായിരിക്കുന്നത്.
\
രോഗികളെ ശുശ്രൂഷിക്കാനായി ടഗ് റോബോട്ടിനെ നിര്‍മ്മിച്ചത് എയ്റോണ്‍ എന്ന കമ്പനിയാണ്. ടഗ് റോബോട്ടുകള്‍ക്ക് ഇപ്പോള്‍ 140 ഇനങ്ങളിലാണ് ജോലി ലഭിച്ചിരിക്കുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവായ പീറ്റര്‍ സെഫ് പറയുന്നു. ചൈനയിലും പല ആശുപത്രിയിലും റോബോട്ടുകളാണ് മരുന്നും ആഹാരവും രോഗബാധിതര്‍ക്കും, രോഗം ഉണ്ട് എന്നു സംശയിക്കുന്നവര്‍ക്കും എത്തിച്ചചു കൊടുക്കുന്നത്.
രോഗം സംശയിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന ഒരു ഹോട്ടലില്‍ ലിറ്റില്‍ പീനട്ട് എന്ന റോബോട്ടാണ് ആഹാരം എത്തിച്ചു നല്‍കുന്നത്. അതുപോലെ ദക്ഷിണ ചൈനയിലെ ഒരു ആശുപത്രിയില്‍ രോഗികളുടെ ബെഡ്ഷീറ്റും മുറിയിലെ മാലിന്യവും നീക്കം ചെയ്യാനും റോബോട്ടുകളെ ഉപയോഗിച്ചു വരുന്നു. മനുഷ്യര്‍ ചെയ്യേണ്ട ഇത്തരം സേവനങ്ങള്‍ ഭാവികാലങ്ങളില്‍ റോബോട്ടുകള്‍ കയ്യടക്കി വെയ്ക്കുമെന്നുപോലും ചിലര്‍ ആശങ്കപ്പെടുന്നു.

