ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്ക് ഏറിയ നഗരം ബംഗളുരു

ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്ക് ഏറിയ നഗരം ബംഗളുരു

India

ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്ക് ഏറിയ നഗരം ബംഗളുരു
ബംഗളുരു: ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കുള്ള നഗരമായി ബംഗളുരു.

ലൊക്കേഷന്‍ ടെക്നോളജി കമ്പനി ടോംടോം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍ ‍. 57 രാജ്യങ്ങളിലെ 416 നഗരങ്ങളെ നിരീക്ഷിച്ചാണ് കമ്പനി ഈ ദക്ഷിണേന്ത്യന്‍ നഗരത്തിന്റെ അവസ്ഥ കണ്ടെത്തിയത്.

ബംഗളുരുക്കാര്‍ യാത്രയ്ക്കായി 71 ശതമാനം അധികം സമയം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ ആളുകള്‍ 10 ദിവസത്തിലധികം ഗതാഗത കുരുക്കിലാണ്. മുംബൈ, പൂന, ഡല്‍ഹി എന്നിവയാണ് ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ ‍.

മുംബൈ നാലാമതും, പൂനെ അഞ്ചാമതും, ഡല്‍ഹി ഏഴാമതും സ്ഥാനത്തെത്തി. മുംബൈയില്‍ ആളുകള്‍ 68 ശതമാനം അധികം യാത്രയ്ക്കായി ചെലവഴിക്കുമ്പോള്‍ പൂനെയില്‍ 59 ശതമാനവും ഡല്‍ഹിയില്‍ 56 ശതമാനവുമാണ് അധികമായി ചിലവഴിക്കേണ്ടി വരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.