ഫിന്‍ലാന്റ് സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു, 12,000 വിശ്വാസികള്‍ രാജിവെച്ചു

Breaking News Global

ഫിന്‍ലാന്റ് സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു, 12,000 വിശ്വാസികള്‍ രാജിവെച്ചു
ടൂളോസ്: ഫിന്‍ലാന്റിലെ പാര്‍ലമെന്റ് സ്വവര്‍ഗ്ഗ വിവാഹത്തെ നിയമം മൂലം അംഗീകരിച്ചു. പിന്നാലെ ഫിന്‍ലാന്റിലെ പ്രമുഖ സഭയായ ഫിന്‍ലാന്റ് ലൂഥറണ്‍ സഭയുടെ ആര്‍ച്ച് ബിഷപ്പിന്റെ അഭിന്ദക്കുറിപ്പ് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ലൂഥറന്‍സ് സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് സഭയിലെ 12,000 അംഗങ്ങള്‍ സഭാ അംഗത്വം രാജിവെച്ചു. ഡിസംബര്‍ 4നാണ് ഫിന്‍ലന്റ് പാര്‍ലമെന്റില്‍ സ്വവര്‍ഗ്ഗവിവാഹത്തിനു അനുകൂലമായി പ്രമേയം അവതരിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ (105-92) പ്രമേയം പാസ്സായി. ഈ വിവരം അറിഞ്ഞ ഫിന്‍ലന്റ് ലൂഥറണ്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് കാരിമകിനെന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചും, സ്വവര്‍ഗ്ഗ വിവാഹത്തെ പിന്താങ്ങിയും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഫിന്‍ലാന്റിലെ 75% വരുന്ന 5.5 മില്യണ്‍ ആളുകളും ലൂഥറണ്‍ സഭയിലെ അംഗങ്ങളാണ്. ഇവരില്‍ 12,000 പേരാണ് സഭയുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ച് മണിക്കൂറുകള്‍ക്കകം സഭാ അംഗത്വം രാജിവെച്ചത്. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ സഭയില്‍നിന്നു പുറത്തു വരും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.