കൊലയാളി ഗുണ്ടാ സംഘങ്ങള്‍ ജയിലില്‍ യേശുവിനെ കാണുന്നു
അമേരിക്കയിലെ കുപ്രസിദ്ധമായ കൊലയാളി ഗുണ്ടാ സംഘങ്ങള്‍ ക്രിസ്തുവിങ്കലേക്ക്. ടെലിവിഷന്‍ ചാനലായ നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ എം.എസ്.-13 എന്നും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘മൃഗങ്ങള്‍ ’എന്നും വിളിക്കുന്ന അതിക്രൂരന്മാരായ ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ജയിലില്‍ സുവിശേഷം കേട്ട് ക്രിസ്തുവിങ്കലേക്കു കടന്നു വന്നത്.
ഭീതിപ്പെടുത്തുന്ന സാത്താന്യ സ്തുതികളും മറ്റും വിട്ട് ശരീരത്ത് പച്ച കുത്തിയ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരാരാണ് തങ്ങളുടെ പഴയ ജഡിക പ്രവര്‍ത്തികള്‍ വലിച്ചെറിഞ്ഞ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്.
ഒരു ഡസനോളം ഗുണ്ടകള്‍ അടുത്ത കാലത്ത് യേശുവിനെ കണ്ടുമുട്ടിയതായി ജയില്‍ കേന്ദ്രികരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാസ്റ്റര്‍ വില്യം ഏരിയാസ് പറയുന്നു. അമേരിക്കയിലെ എല്‍ സാല്‍വഡോറിലെ സാന്‍ സാല്വഡോറില് കഴിഞ്ഞ 6 വര്‍ഷമായി ഒരു സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയാണ് മുന്‍ ഗുണ്ടാ പ്രവര്ത്തകന് കൂടിയായയിരുന്ന വില്യം.
2000-ത്തില്‍ വില്യം രക്ഷിക്കപ്പെട്ടു. തന്റെ ചെറു പ്രായത്തില്‍ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. മാതാവ് തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തി. ബാല്യത്തിലെ വില്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി. 11-ാം വയസ്സില്‍ കുപ്രസിദ്ധമായ എം.എസ്. ഗുണ്ടാ സംഘത്തില്‍ ചേര്‍ന്നു. എന്നാല്‍ പോലീസ് പിടിച്ചു ലാറ്റിന്‍ അമേരിക്കയിലേക്കു നാടു കടത്തി.
പിന്നീട് കര്‍ത്താവിനെ കണ്ടുമുട്ടി. “ഗുണ്ടകള്‍ 3 വഴിയിലേക്ക് എത്തപ്പെടുന്നു. ഒന്നാമത് ജയിലില്‍ , അല്ലെങ്കില്‍ ആശുപത്രിയില്‍ , അതും അല്ലായെങ്കില്‍ മരണത്തിലേക്ക്. എന്നാല്‍ ശരിയായ വഴി യേശുവിങ്കലേക്കാണ്” പാസ്റ്റര്‍ വില്യം പറയുന്നു.
ഗുണ്ടാ സംഘത്തില്‍നിന്നും രക്ഷിക്കപ്പെട്ടവര്‍ അവര്‍ ജയിലില്‍ കഴിയുമ്പോഴും ഒന്നിച്ച് സഭായോഗം കൂടുന്നു.
പ്രാര്‍ത്ഥിക്കുന്നു, ആരാധിക്കുന്നു. പലരും പച്ചകുത്തിയ ശരീരത്തിലെ എഴുത്തുകളും ചിത്രങ്ങളും മായിച്ചു കളഞ്ഞിട്ടുണ്ട്. ഗുണ്ടാ പ്രവര്‍ത്തനത്തില്‍നിന്നും കടന്നു വന്ന ചിലര്‍ പാസ്റ്റര്‍ വില്‍ഫ്രെഡോ ശുശ്രൂഷിക്കുന്ന എബന്‍ ഏസ്സര്‍ ചര്‍ച്ചില്‍ കര്‍ത്താവിനെ ആരാധിക്കുന്നു. വില്ഫ്രഡോയും മുമ്പ് ഒരു ഗുണ്ടയായിരുന്നു.
അന്ന് കര്‍ത്താവിനെ കണ്ടുമുട്ടിയ സമയത്ത് 90-ഓളം ഗുണ്ടകള്‍ രക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് 1500 പേരായി. മയക്കുമരുന്നു കടത്തിനും, കൊള്ളയ്ക്കും, കൊലപാതകത്തിനും, ആക്രമണത്തിനുമൊക്കെയാണ് അവര്‍ക്ക് ജയില്‍ശിക്ഷ വിധിക്കപ്പെട്ടത്. പലര്‍ക്കും ദീര്‍ഘ വര്‍ഷത്തേക്കുള്ള ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ജയിലിലെ നല്ല നടപ്പും, മാനസാന്തരവും കണ്ട് ഇവരില്‍ ചിലര്‍ക്ക് ഇളവുകളും ലഭിച്ചിട്ടുണ്ട്.


Comments are closed.