സുവിശേഷം അവഗണിച്ച ഷെയ്ക്കിനെ യേശു ദര്‍ശനത്തില്‍ സന്ദര്‍ശിച്ചു

Breaking News Europe

സുവിശേഷം അവഗണിച്ച ഷെയ്ക്കിനെ യേശു ദര്‍ശനത്തില്‍ സന്ദര്‍ശിച്ചു
ബെര്‍ലിന്‍ ‍: അറേബ്യന്‍ മണലാരണ്യത്തില്‍നിന്നും അവധിക്കാലം ആഘോഷിക്കാനായി ജര്‍മ്മനിയിലെത്തിയ മുസ്ളീം ഷെയ്ക്ക് ക്രൂ മിനിസ്ട്രി പ്രവര്‍ത്തകര്‍ സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നു കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷിക്കപ്പെട്ടു. ജര്‍മ്മനിയിലെ തിരക്കേറിയ മ്യൂണിക്ക് നഗരത്തിലാണ് ഒരു ആത്മാവിന്റെ മനംമാറ്റത്തിനു സാക്ഷ്യം വഹിച്ചത്.

അന്താരാഷ്ട്ര സുവിശേഷ സംഘടനയായ ക്രൂ മിനിസ്ട്രിയുടെ (പഴയ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടന 2011-ല്‍ പേരുമാറ്റി ക്രൂ എന്നാക്കി. ക്രൂസേഡ് എന്ന പേരിന്റെ ചുരുക്ക രൂപമാണ് ക്രൂ). അറബിനാട്ടില്‍ നിന്നുമുള്ള രണ്ടു മിഷണറിമാര്‍ മ്യൂണിക്ക് തെരുവില്‍ യാത്രക്കാരോട് സുവിശേഷം പങ്കുവെയ്ക്കുന്ന അവസരത്തിലാണ് അവിചാരിതമായി സാദിക്ക് എന്ന അറബി മുസ്ളീം ഷെയ്ക്ക് എത്തുന്നത്.

ഇദ്ദേഹം യൂറോപ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് മ്യൂണിക്കിലെത്തിയത്. അറബിയാണെന്നു മനസ്സിലാക്കിയ സുവിശേഷകര്‍ അദ്ദേഹത്തോടു സംസാരിച്ചു. സാദിക്കിന്റെ സഹോദരന്‍ നേരത്തെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്നിരുന്നു. സംസാരത്തിനിടയില്‍ സാദിക്ക് ക്രിസ്തു മാര്‍ഗ്ഗം സത്യമാണെങ്കില്‍ വിശ്വസിക്കാമെന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. മിഷണറി സംഘത്തിലെ അംഗമായ നാഫിസ എന്ന വനിത ശാന്തമായി സുവിശേഷം പങ്കുവെച്ചു. ക്രിസ്തുമതം സത്യമാണെങ്കില്‍ താങ്കള്‍ ഭയപ്പെടുന്നതെന്തിനാണെന്നു ചോദിച്ചു. സാദിക്കിനു മറുപടിയില്ലായിരുന്നു. അദ്ദേഹം അവരെ വിട്ടു പോയി.

പിറ്റേ ദിവസം അതേ തെരുവില്‍ ക്രൂ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും യാത്രക്കോരോട് സുവിശേഷം അറിയിക്കുകയും ചെയ്യുന്ന സമയത്ത് വളരെ അതിശയത്തോടെ സാദിക്ക് കടന്നു വരുന്നത് ക്രൂ പ്രവര്‍ത്തകര്‍ കണ്ടു. താന്‍ കഴിഞ്ഞ രാത്രിയില്‍ ഒരു സ്വപ്നം കണ്ടു, മരുഭൂമിയിലൂടെ ഞാന്‍ ഓടുന്നു.

എനിക്ക് വളരെ ദാഹമുണ്ടായി, ഞാന്‍ നിങ്ങളെ അവിടെ കണ്ടു. നാഫിസ നിങ്ങള്‍ വെള്ള വസ്ത്രം ധരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് ശുദ്ധ ജലം പകര്‍ന്നു കൊടുക്കുന്നു. ഞാന്‍ വെള്ളം ചോദിച്ചു. ഇത്രയും കണ്ടപ്പോള്‍ പെട്ടന്ന് ഉറക്കത്തില്‍നിന്നുമുണര്‍ന്നു. എനിക്ക് ആ സ്വപ്നത്തിന്റെ പൊരുള്‍ മനസ്സിലായി.

ആ സ്വപ്നം എന്റെ ഹൃദയത്തിനു മാറ്റം വരുത്തി. ഇത് ദൈവത്തില്‍നിന്നും സംഭവിച്ചതാണെന്നു ഞാന്‍ മനസ്സിലാക്കി. യേശുവില്‍ വിശ്വസിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ശുദ്ധജലം ലഭിക്കുകയുള്ളുവെന്ന് മനസ്സിലായി. തിരക്കേറിയ നഗര മദ്ധ്യത്തില്‍നിന്നുകൊണ്ട് സാദിക്ക് അവരുടെ മുമ്പാകെ തല വണക്കി. നാഫിസയും മെഹ്ദിയും സാദിക്കിനുവേണ്ടി പ്രാര്‍ത്ഥിച്ചു.

സാദിക്ക് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി കണ്ടെത്തി. യഥാര്‍ത്ഥ ജീവജലം കണ്ടെത്തിയിരിക്കുന്നു. പിന്നീട് ക്രൂ മിഷണറിമാര്‍ സാദിക്കിനെ കൂടുതലായി അടുത്തു ബന്ധപ്പെടുകയും അദ്ദേഹം ഒരു ദൈവപൈതലായിത്തീരുകയും ചെയ്തു.