കടലിനടിയില്‍ നഗരം പണിയുവാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു

Breaking News Top News

കടലിനടിയില്‍ നഗരം പണിയുവാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു
ടോക്കിയോ: കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധന്മാരായ നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ അതിമനോഹരമായ നിത്യ നഗരം പണിയുമ്പോള്‍ അവിടേക്കു പോകുവാനായി നാം ഒരുങ്ങുന്നതിനിടയില്‍ ജപ്പാനില്‍ നിന്നൊരു പുതിയ വാര്‍ത്ത.

 

കടലിനടയില്‍ നഗരം നിര്‍മ്മിക്കുന്നതിനൊരുങ്ങുകയാണ് ജപ്പാനിലെ ഷിമിസു കോര്‍പ്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി 5000 പേര്‍ക്ക് താമസിക്കുവാന്‍ വിധമാണ് നഗരം രൂപകല്‍പ്പന ചെയ്യുന്നത്. പദ്ധതി ആരംഭിച്ചാല്‍ 2030 ഓടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷിമിസുവിന്റെ വ്യക്താവ് ഹിഡിയോ ഇമാവുറ പറഞ്ഞു.

 

നഗരത്തിന്റെ മുകള്‍ ഭാഗം 500 മീറ്റര്‍ വ്യാസമുള്ള സ്ഫടിക ഗോളമായി ബന്ധിപ്പിച്ച നിലയിലാണ്. ചുരുള്‍ രൂപത്തില്‍ അടിഭാഗം കടലിനടിയില്‍ ബന്ധിപ്പിച്ചിരിക്കും. കൊടുങ്കാറ്റുണ്ടായാല്‍ നഗരത്തെ താങ്ങി നിര്‍ത്താന്‍ ഇതുമൂലം സാധിക്കുന്നു. അടിത്തട്ടിലാണ് ഊര്‍ജ്ജോല്‍പ്പാദനകേന്ദ്രം.

 

സൂഷ്മജീവികളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന മീതെയ്ന്‍ വാതകവും താപവൈദ്യുതിയും പ്രയോജനപ്പെടുത്തിയാണ് ഊര്‍ജ്ജോല്‍പ്പാദനം. പ്രതീക്ഷിക്കുന്ന ചെലവ് 1.53 ലക്ഷം കോടി രൂപയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.