ക്രൈസ്തവ വിശ്വാസം: ദമ്പതികള്‍ ദെത്തെടുത്തു വളര്‍ത്തുന്നത് 29 കുട്ടികളെ

Breaking News Global

ക്രൈസ്തവ വിശ്വാസം: ദമ്പതികള്‍ ദെത്തെടുത്തു വളര്‍ത്തുന്നത് 29 കുട്ടികളെ
വെര്‍ജീനിയ: ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ കുടുംബത്തിലെ മാതാപിതാക്കളായിരിക്കും തങ്ങളെന്ന് വിശ്വസിക്കുകയാണ് അമേരിക്കയിലെ വെര്‍ജീനിയ സ്വദേശികളായ ക്രൈസ്തവ ദമ്പതികള്‍ പോള്‍ ബ്രിഗ്ഗ്സ് (59), ഭാര്യ ജീന്‍ ബ്രിഗ്ഗ്സ് (58).

 

ഇവരുടെ സ്വന്ത രക്തത്തില്‍ പിറന്ന 5 മക്കളും ഇവര്‍ ദെത്തെടുത്ത 29 മക്കളും ഒരു ഡസന്‍ കൊച്ചുമക്കളുമൊക്കെയായുള്ള ‘വലിയ’ കുടുംബം ഇന്ന് സന്തുഷ്ട ജീവിതത്തിന്റെ ഉടമകളാണ്. ബ്രിഗ്ഗ്സ് ദമ്പതികളുടെ മക്കള്‍ ഇപ്പോള്‍ 35നും 4 വയസ്സിനും ഇടയിലുള്ള മക്കളാണ്.

 

മൂത്തമക്കളില്‍ ഉണ്ടായ മക്കളും കൂടിയാകുമ്പോള്‍ ഒരു ചെറിയ സ്കൂള്‍ നടത്തിപ്പിനുള്ള സാഹചര്യമുണ്ടെന്നു ഇവര്‍ തമാശയായി പറയുന്നു. എല്ലാം ക്രൈസ്തവ സ്നേഹത്തില്‍ തുടങ്ങിയതാണ്. കര്‍ത്താവിന്റെ സ്നേഹം വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവര്‍ ‍.

 

തികഞ്ഞ ക്രൈസ്തവ വിശ്വാസികളായ ബ്രിഗ്ഗ്സ് ദമ്പതികള്‍ മെക്സിക്കോ, ഘാന, റഷ്യ, ഉക്രൈന്‍ ‍, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പലപ്പോഴായി കുട്ടികളെ ദെത്തെടുത്തത്. ഇവരില്‍ പലരും അംഗവൈകല്യമുള്ളവരും, കാഴ്ചശക്തിയില്ലാത്ത കുട്ടികളുമാണ്. ദാരിദ്ര്യത്തിലും, അനാഥത്വത്തിലും വളര്‍ന്ന കുട്ടികളെ വര്‍ണ്ണവ്യത്യാസമില്ലാതെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.

 

പല കുട്ടികളുടെയും മാതാപിതാക്കള്‍ക്ക് അവര്‍ക്കു വേണ്ട പണവും നല്‍കിയായിരുന്നു കുട്ടികളെ ദെത്തെടുത്തത്. 30 വര്‍ഷം മുമ്പാണ് ആദ്യ ദെത്തെടുക്കല്‍ തുടങ്ങിയത്. പോളും ജീനും ഡിസംബറില്‍ തങ്ങളുടെ 38-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തിരക്കിലാണ്. ഇവര്‍ വെര്‍ജീനിയായില്‍ 5,000 സ്ക്വയര്‍ ഫീറ്റിന്റെ 9 മുറികളുള്ള വീട്ടിലാണ് സകുടുംബം താമസിക്കുന്നത്. കുട്ടികളുടെ ചെലവിനായി വര്‍ഷം തോറും 52,000 ഡോളറാണ് ഇവര്‍ ചെലവഴിക്കുന്നത്.

Leave a Reply

Your email address will not be published.