ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു

Breaking News Middle East

ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു
കോളോഫത്ത: നൈജീരിയായില്‍ മരണമണി മുഴക്കുന്ന ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാമിന്റെ ഭീഷണിയെത്തുടര്‍ന്ന് നൈജീരിയായുടെ അയല്‍ രാജ്യമായ കാമറൂണിലും 130 സ്കൂളുകള്‍ അധികൃതര്‍ അടച്ചുപൂട്ടി.

നൈജീരിയ, കാമറൂണ്‍ അതിര്‍ത്തികളിലെ ആംചൈഡ്, ഫോട്ടോകോശി, കോളോഫത്ത, കിണി മത്താറി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളാണ് അടച്ചുപൂട്ടിയത്.

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോഹറാം നിരവധി സ്കൂളുകള്‍ ആക്രമിച്ച് കുട്ടികളെയും അദ്ധ്യാപകരെയും കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ അടച്ചു പൂട്ടിയത്.

തീവ്രവാദികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.