ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും

Breaking News Europe USA

ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും
ഗ്ഗ്വാട്ടിമല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഉണ്ടായ കനത്ത അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരില്‍ പാസ്റ്റര്‍മാരും വിശ്വാസികളും.

ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ ലാവാ പ്രവാഹത്തില്‍ എല്‍ റോഡിയോ ലോസ് ലോട്ടസ് ഗ്രാമത്തിലെ മിഷണറി ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റ്ര്‍ കാമിലോ പാമന്റെ മൃതശരീരം ചര്‍ച്ചിലെ പ്രസംഗ പീഠത്തില്‍ കാണപ്പെടുകയായിരുന്നു. മറ്റു രണ്ടു പാസ്റ്റര്‍മാരും 17 വിശ്വാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാവരും സ്ഫോടനത്തെത്തുടര്‍ന്ന് പ്രവഹിച്ച ലാവായ്ക്കടിയില്‍ പെട്ടാണ് മരിച്ചത്. പാസ്റ്റര്‍ കാമിലോ പ്രസംഗ പീഠത്തില്‍ ആലിംഗനം ചെയ്യപ്പെട്ട നിലിയിലാണ് കണ്ടെത്തിയതെന്ന് മറ്റൊരു പാസ്റ്റര്‍ കാഷ് ലൂണ മാദ്ധ്യമങ്ങളോടു പറഞ്ഞു. മറ്റുള്ളവരുടെ ജഡം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ കുടുംബത്തിലെ 20 പേരെ കാണാതായതായി ദുരന്ത പ്രദേശത്തെ താമസക്കാരിയായ ഗ്രേസ്സിയ ഇക്സ്പത കണ്ണീരോടെ പറഞ്ഞു. വിഷാംശം പരന്നതിനാല്‍ ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി മറിയ ഗോമസ് എന്ന വിശ്വാസിയും പറഞ്ഞു.

സ്ഫോടനത്തെത്തുടര്‍ന്നു ഏറ്റവും അടുത്ത പ്രദേശങ്ങളില്‍നിന്നും 3000 ആളുകളെ ഒഴിപ്പിച്ചതായും 1700 പേര്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തില്‍ സൌകര്യം ഒരുക്കിയതായും അധികാരികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ 16000 അടി ദൂരത്തിലേക്ക് ചാരവും പുകയും ഉയര്‍ന്നു. ലാവ അടുത്തുള്ള ചെറു ഗ്രാമങ്ങളെ മുക്കിക്കളഞ്ഞു. 200 പേരെ കാണാതായിട്ടുണ്ട്.

ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. സാന്‍ മിഗുവല്‍ ‍, ലോസ് ലോസ് ലോട്ടസ് അലോട്ടേംഗോ എന്നീ പട്ടണങ്ങളും ദുരന്തത്തിനിരയായി. ലാറ്റിന്‍ അമേരിക്കയിലെ സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് ഫ്യൂഗോ. 1974-ലിലും ഇത് പൊട്ടിയെങ്കിലും ജീവഹാനിയുണ്ടായില്ല.

ഈ വര്‍ഷംതന്നെ ഫെബ്രുവരിയില്‍ തീ തുപ്പിയെങ്കിലും രണ്ടു കിലോമീറ്റര്‍ ഉയരത്തില്‍ ചാരം പൊങ്ങിയതല്ലാതെ നാശനഷ്ടംങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ ദുരിതത്തിലായവരെ സഹായിക്കാനായി വിവിധ രാഷ്ട്രങ്ങളില്‍നിന്നും ക്രിസ്ത്യന്‍ മിഷന്‍ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.