യുവാവ് കാമുകിയെ ജീവനോടെ തിന്നു
ലണ്ടന്‍ : ഇംഗ്ളണ്ടിലെ ഒരു ഹോട്ടല്‍ മുറിയില്‍ കാമുകിയെ ജീവനോടെ തിന്നുകൊണ്ടിരുന്ന യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. സംഭവത്തിനിടയില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ പോലീസ് ഇലക്ട്രിക്ക് തോക്കുപയോഗിച്ച് കീഴ്പ്പെടുത്തി.
ഷോക്കേറ്റ് ചലനമറ്റുകിടന്ന ഇയാളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണത്തിനു കീഴടങ്ങി. സൌത്ത് വെയില്‍സിലെ സിറോയി ആംസ് ഹോട്ടലിലാണ് പൈശാചിക സംഭവം നടന്നത്. മാത്യു വില്യംസ് എന്ന 34 കാരനാണ് തന്റെ മുറിയില്‍വച്ച് 22 കാരിയായ കാമുകിയെ തിന്നത്.
സംഭവം കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ഭക്ഷിച്ചിരുന്നു. മുഖത്തിന്റെ ഭാഗം തിന്നുകൊണ്ടിരിക്കവെയാണ് പോലീസ് എത്തിയത്. പോലീസ് എത്തുമ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു.
മുഖത്തേറ്റ ഗുരുതര മുറിവുകള്‍ കാരണം പിന്നീട് യുവതിയും മരിച്ചു. ഹോട്ടലിനടുത്ത് താമസിച്ചിരുന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

