മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു
നെയ്പൈഡോ: ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റു വീശുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷ വചനം അനേകരെയാണ് രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലിക സംഭവങ്ങള്‍ തെളിയിച്ചു തരുന്നു.
പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 87% ജനവിഭാഗങ്ങളും ബുദ്ധമതക്കാരാണ്.
ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വാര്‍ത്തകള്‍ പ്രചിരിക്കുമ്പോഴും കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നവരുടെ എണ്ണം കൂടിവരികയാണ്.
നിരവധി ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പരസ്യമായും, രഹസ്യമായും ചെയ്യുന്നതിന്റെ ഫലം കാണുന്നുമുണ്ട്.
അടുത്തയിടെ മ്യാന്‍മറില്‍വച്ച് ഒരു പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഗ്ളോബല്‍ ഡിസൈപ്പിള്‍സ് എന്ന മിഷന്‍ സംഘടനയായിരുന്നു സംഘാടകര്‍ .
ഇതില്‍ പങ്കെടുത്ത ചില പാസ്റ്റര്‍മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. തെക്കന്‍ മ്യാന്‍മറില്‍നിന്നും വന്ന പാസ്റ്റര്‍ ഇമോ തന്റെ പ്രവര്‍ത്തന രീതികള്‍ വെളിപ്പെടുത്തി. സഭാ പാസ്റ്ററായ താന്‍ ആദിവാസികളുടെ ഇടയില്‍ കടന്നുചെന്ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി പരിചയപ്പെടുത്തുന്നു.
പല എതിര്‍പ്പുകളും നേരിടുന്നുണ്ടെങ്കിലും ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരുന്നുണ്ട്. നിരവധി സഭകള്‍ രൂപംകൊണ്ടു. പുതുതായി 15 പേരെ സ്നാനപ്പെടുത്തി. വടക്കന്‍ മ്യാന്‍മറില്‍നിന്നും വന്ന പാസ്റ്റര്‍ പറയുന്നു” തങ്ങള്‍ ജാതികളായ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. നിരവധി രോഗികള്‍ സൌഖ്യം പ്രാപിച്ചു. പുതുതായി കര്‍ത്താവിങ്കലേക്കു കടന്നുവന്ന 10 പേരെ സ്നാനപ്പെടുത്തി. പാസ്റ്റര്‍ നാഥാന്‍ തന്റെ അനുഭവ സാക്ഷ്യം പറയുന്നതിങ്ങനെ.
“എന്റെ ഗ്രാമത്തില്‍ മുമ്പു നിരവധി പാസ്റ്റര്‍മാര്‍ കടന്നുവന്നു സുവിശേഷം പ്രസംഗിച്ചു. പക്ഷെ ആരും സ്ഥിരമായി ഇവിടെ നിന്നില്ല. അത്രയ്ക്കും എതിര്‍പ്പുകളുള്ള സ്ഥലമാണ്. മന്ത്രവാദവും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും അപരിഷ്കൃതമായ ജീവിതരീതികളുമായിരുന്നു ഇവിടെ നിലനിന്നിരുന്നത്.
എന്നാല്‍ അവര്‍ വിതച്ച സുവിശേഷ വിത്തു മുളച്ചുവന്നു. ഒരു കടുത്ത മദ്യപാനിയായിരുന്ന ഞാന്‍ രക്ഷിക്കപ്പെട്ടു ഇപ്പോള്‍ പാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു. “ഞങ്ങള്‍ ചില ദൈവദാസന്മാര്‍ കൂടി ചേര്‍ന്നു കര്‍ത്തൃവേല ചെയ്യുന്നു. നൂറുകണക്കിനാളുകള്‍ മാനസാന്തരിപ്പെട്ടു. ഇതില്‍ 15 പേരെ കര്‍ത്തൃവേലയ്ക്കായി പരിശീലിപ്പിച്ചയച്ചു. 74 പേര്‍ സ്നാനപ്പെട്ടു”.


Comments are closed.