പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു

Articles Features Health

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു
പ്രകൃതി ദത്തമായ ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്. പല വീടുകളിലും ഇവ കാണുവാന്‍ സാധിക്കും.

 

നല്ലൊരു വിഭാഗം ആളുകള്‍ ഈ പഴവര്‍ഗ്ഗത്തെ അവഗണിക്കുകയാണ്. കാരണം കാശ് മുടക്കാതെ ലഭിക്കുന്ന പഴമല്ലേ.

 

ഇതിനു വിലയില്ലല്ലോ എന്നു കരുതിയായിരിക്കും ഇതിനോടു താല്‍പ്പര്യമില്ലാത്തത്. എന്നാല്‍ പാഷന്‍ഫ്രൂട്ടിന്റെ ഗുണം വലിയതുതന്നെയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ മികച്ച പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്.

 

പാഷന്‍ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകമാണ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുന്നത്. ക്ഷീണവും തളര്‍ച്ചയും അകറ്റാനും രക്തത്തിലെ കൌണ്ട് വര്‍ദ്ധിപ്പിക്കാനും പാഷന്‍ ഫ്രൂട്ടിനു കഴിവുണ്ട്.

 

പാഷന്‍ഫ്രൂട്ടില്‍ റൈസോഫ്ലാവിന്‍ ‍, നിയാസിന്‍ ‍, ഫോസ്ഫറസ്, ഇരുമ്പ്, നാരുകള്‍ ‍, വൈറ്റമിന്‍ സി, എ, പ്രോട്ടീന്‍ ‍, സോഡിയം, കാല്‍സ്യം എന്നീ ഘടകങ്ങളുണ്ട്. നിരോക്സീകാരികളുടെ ശേഖരവുമാണ് പാഷന്‍ഫ്രൂട്ട്.

പ്രമേഹ രോഗികള്‍ക്കും, ആസ്മാ രോഗികള്‍ക്കും വരെ വളരെ പ്രയോജനം ചെയ്യുന്ന പഴമാണിത്. ദഹന പ്രക്രീയ സുഗമമാക്കുന്നു. ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാനും പാഷന്‍ ഫ്രൂട്ടിനു കഴിവുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.