കെനിയന്‍ സ്കൂളില്‍ മതവിവേചനം; ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു
നെയ്റോബി: കെനിയന്‍ സ്കൂളില്‍ മതവിവേചനത്തിനിരകളായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുസ്ളീം വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു. നെയ്റോബിയിലെ ജാംഹുരി ഹൈസ്ക്കൂളില്‍ നടന്ന ആക്രമണത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്.
സ്കൂള്‍ മാനേജ്മെന്റിന്റെ മതവിവേചന പ്രവര്‍ത്തികളുടെ അനന്തരഫലമാണ് ആക്രമണത്തിനു കാരണെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. സ്കൂളിലെ ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്.
സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കും, മുസ്ളീം കുട്ടികള്‍ക്കും പ്രത്യേകം ബാത്ത്റൂമുകളും ലൈബ്രറി സൌകര്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ കുട്ടികളോട് ഭക്ഷണ സമയത്ത് ക്യൂവില്‍ നില്‍ക്കുമ്പോഴും മറ്റും മുസ്ളീം കുട്ടികള്‍ അവരുടെ വിശ്വാസ പ്രകാരമുള്ള ഖുറാന് വചനങ്ങള്‍ ഉരുവിടാന്‍ നിര്‍ബന്ധിക്കുക നിത്യ സംഭവമാണ്. ക്രിസ്തു മാര്‍ഗ്ഗം വിട്ട് ഇസ്ളാം മതത്തിലേക്കു വരാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്.
ആക്രമിക്കപ്പെട്ട രാത്രിയിലും ഇതുതന്നെയാണ് സംഭവിച്ചത്. ക്രിസ്ത്യന്‍ കുട്ടികള്‍ക്കു നേരെ കത്തിയും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആളപായമുണ്ടായില്ല. ചില വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. പോലീസെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ച് കൂടുതല്‍ അന്വേഷണത്തിനു ഉത്തരവിട്ടു.
ഈ സ്കൂളില്‍ 1500-ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നെയ്റോബി മേഖലയില്‍ അറിയപ്പെടുന്ന ഒരു സ്കൂളാണ് ജാംഹുരി ഹൈസ്കൂള്‍ . പക്ഷേ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനത്തോടെ സ്കൂളില്‍ പഠിക്കുവാനുള്ള സാഹചര്യം ഇല്ല. ഭയത്തോടെയാണ് കുട്ടികള്‍ പഠിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിടുവാന്‍ ഉത്തരവായി.

