മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു

Breaking News Global

മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു തനായി: മ്യാന്‍മറില്‍ പട്ടാളഭരണം ക്രൈസ്തവ സമൂഹത്തെ കൂടുതല്‍ കഷ്ടത്തിലേക്കു തള്ളിവിടുന്നു. മ്യാന്‍മറിലെ വടക്കന്‍ കച്ചിന്‍ സംസ്ഥാനത്തെ തനായി നഗര പരിധിയിലെ താമസക്കാരായ ക്രൈസ്തവര്‍ക്കാണ് ഈ ദുരിതം.

 

പട്ടാളക്കാര്‍ ക്രൈസ്തവര്‍ക്ക് ആഹാരവും സാധനങ്ങളും, വാഹനങ്ങള്‍ക്കുള്ള ഇന്ധനവും തടയുന്നു. ആയിരക്കണക്കിനു ക്രൈസ്തവര്‍ രാജ്യത്തെ പട്ടാള ഭരണത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്കാണ് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നത്.

 

നിരവധി ക്രൈസ്തവര്‍ പ്രാദേശിക ക്രൈസ്തവ സഭാ ഹാളുകളില്‍ അഭയം തേടിയിട്ടുണ്ട്. കച്ചിന്‍ സംസ്ഥാനത്ത് റിബല്‍ സേന മ്യാന്‍മര്‍ പട്ടാളത്തോടു പൊരുതിക്കൊണ്ടിരിക്കുകയാണ്.

 

രാജ്യത്തെ ക്രൈസ്തവരില്‍ 90 ശതമാനവും കച്ചിന്‍ സംസ്ഥാനത്താണുള്ളത്. ക്രൈസ്തവരുടെ നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. വീടുകള്‍ തകര്‍ത്തു. സ്ത്രീകളെ ഉപദ്രവിക്കുന്നു. നൂറുകണക്കിനാളുകള്‍ നാടും വീടും വിട്ടു പോയി. നിരാലംബരായ ക്രൈസ്തവരെ സഹായിക്കാനുള്ള തീവ്രശ്രമം നടക്കുന്നതായി കച്ചിന്‍ ബാപ്റ്റിസ്റ്റു സഭ നേതാവ് പാസ്റ്റര്‍ ജിഡി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.