മെഗാ ബൈബിള്‍ ക്വിസ്
ബെംഗളുരു: ബാംഗ്ളൂര്‍ സൌത്ത് സെന്റര്‍ പിവൈപിഎയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11-നു വിവേക് നഗര്‍ ഐപിസി എബനേസര്‍ ചര്‍ച്ച് ഹോളില്‍ മെഗാ ബൈബിള്‍ ക്വിസ് നടക്കും.
ഉല്‍പ്പത്തി, 2 ശമുവേല്‍ , ആമോസ്, അപ്പോസ്തോലപ്രവര്‍ത്തികള്‍ , എബ്രായര്‍ എന്നീ പുസ്തകങ്ങളില്‍ നിന്ന് ഇംഗ്ളീഷ്, മലയാളം, കന്നട ഭാഷകളിലാണ് മത്സരം നടക്കുക. പ്രായപരിധിയില്ല. മൂന്നുപേരടങ്ങിയ ഗ്രൂപ്പിനു പങ്കെടുക്കാം.
ഒന്നു മുതല്‍ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമിനു കാഷ്പ്രൈസ് നല്‍കും. ജിബിന്‍ ഫിലിപ്പ് ജോര്‍ജ്ജ്, ഏബ്രഹാം പണിക്കര്‍ , പോള്‍ പി. ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും.

