മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ്

Breaking News Middle East

മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ്
യെരുശലേം: മിഡ് ഈസ്റ്റില്‍ ക്രൈസ്തവരെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന രീതി മനുഷ്യവര്‍ഗ്ഗത്തിനു കളങ്കമാണെന്ന് യിസ്രായേല്‍ പ്രസിഡന്റ് റൂവേന്‍ റിവ്ലിന്‍ ‍.

 

കഴിഞ്ഞ ബുധനാഴ്ച യെരുശലേമിലെ ക്രൈസ്തവ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രസിഡന്റ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. റൂവേന്‍ അടുത്ത കാലത്ത് ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളെ പരാമര്‍ശിച്ചാണ് പ്രതികരിച്ചത്.

 

ഈജിപ്റ്റിലും, സിറിയയിലും മറ്റു അറബ് രാഷ്ട്രങ്ങളിലും മിഡില്‍ ഈസ്റ്റിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ട്. വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ പ്രസിഡന്റുമായി സംസാരിച്ചു.

 

ക്രൈസ്തവര്‍ക്ക് സകലവിധ പിന്തുണയും നില്‍കുന്നതായും യിസ്രായേല്‍ ഒപ്പം ഉണ്ടാകുമെന്നും റൂവേന്‍ പറഞ്ഞു. പ്രസിഡന്റിന്റെ പിന്തുണയ്ക്ക് ക്രൈസ്തവ നേതാക്കള്‍ നന്ദി അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.