ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന
സ്റ്റോക്ക്ഹോം: പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ഐക്യരാഷ്ട്ര സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായിയുടെ വക സംഭാവന.
സ്റ്റോക്ക് ഹോമില്‍ കഴിഞ്ഞ ദിവസം വേള്‍ഡ്സ് ചില്‍ഡ്രന്‍സ് പ്രൈസ് സ്വീകരിച്ചുകൊണ്ടാണ് മലാല തന്റെ കാരുണ്യഹസ്തം നീട്ടിയത്. കുട്ടികളുടെ ഇടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനു ലഭിച്ച സമ്മാതുക 50,000 ഡോളറാണ് നല്‍കുന്നതെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസമാണ് 17 കാരിയായ മലാലയും ഇന്ത്യാക്കാരന്‍ സത്യാര്‍ത്ഥിയും സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടെടുത്തത്.

