ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു
ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ പെന്തക്കോസ്തു സഭാഹാളില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസിയെ അക്രമികള്‍ വധിച്ചു.
ഒക്ടോബര്‍ 9-ന് ബുക്കോബ ഗ്രാമത്തിലെ പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളില്‍ അതിരാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഡിയോനിസ് നഗ്വണ്ടു (31) എന്ന യുവാവിനെയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കൊലപ്പെടുത്തിയത്.
ചര്‍ച്ചിലെ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ ഫോസ്റ്റിന്‍ ജോസഫ് ഉള്‍പ്പെടെ 25ഓളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം പാസ്റ്ററും മറ്റുള്ളവരും വീടുകളിലേക്കു പോയിരുന്നു. ഈ സമയത്താണ് മുഖംമൂടികളെത്തി ആക്രമണം നടത്തിയത്. ഈ സമയത്ത് മറ്റു രണ്ടു വിശ്വാസികളും ഉണ്ടായിരുന്നു. അവര്‍ക്ക് പരിക്കില്ല. ഈ സഭയുടെ ആരാധനാ ഹാളിന്റെ പണികള്‍ നടന്നു വരികയായിരുന്നു. ആരാധനാ ഹാളിനു നാശഷ്ടം വരുത്തുകയുമുണ്ടായി.
ഉടനെതന്നെ പരിക്കേറ്റ ഡിയോനിസിനെ കാഗറ റീജണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിയോനിസ് പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഡിയോനിസിന്റെ ഭാര്യ ഫെയ്ത്ത്, മക്കള്‍ നാലും, രണ്ടും വയസ്സുള്ള മൈക്കള്‍ , ജോണ്‍ . സഭയ്ക്ക് പ്രദേശത്തുള്ള ചില ഇസ്ളാമിക തീവ്രവാദി സംഘടനയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

