ചാവുകടല്‍ ചുരുള്‍ ‍: കൂടുതല്‍ പര്യവേഷണത്തിനായി യിസ്രായേല്‍ തയ്യാറെടുക്കുന്നു

Breaking News Global Top News

ചാവുകടല്‍ ചുരുള്‍ ‍: കൂടുതല്‍ പര്യവേഷണത്തിനായി യിസ്രായേല്‍ തയ്യാറെടുക്കുന്നു
യെരുശലേം: കൂടുതല്‍ ചാവുകടല്‍ ചുരുള്‍ തേടിയുള്ള പര്യവേഷണത്തിനായുള്ള യിസ്രായേല്‍ പദ്ധതിക്ക് ഉടന്‍ ആരംഭം കുറിക്കും.

1947-ല്‍ ചാവുകടലിനു സമീപമുള്ള ഗുഹകളില്‍നിന്ന് ബൈബിളിന്റെ പ്രതികള്‍ കണ്ടെടുത്തത് ബൈബിളിന്റെ മേലുള്ള വിശ്വാസ്യതയ്ക്ക് കൂടുതല്‍ ബലം നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന ചാവുകടല്‍ ചുരുള്‍ പര്യവേഷണത്തിനുള്ള ബ്രഹത് പദ്ധതിയാണ് യിസ്രായേല്‍ ആരംഭിക്കുന്നത്.

അതോടൊപ്പം യെഹൂദ മരുഭൂമിയില്‍ മറ്റു വിലപ്പെട്ട ബൈബിള്‍ സംബന്ധമായ തെളിവുകള്‍ കൂടി കണ്ടെത്താനാവുമോ എന്നുള്ള അന്വേഷണത്തിലാണ് പര്യവേഷണത്തിനു നേതൃത്വം നല്‍കുന്ന യിസ്രായേലി പുരാവസ്തു വകുപ്പ്.

ചാവുകടലിനു സമീപങ്ങളിലായി ഇനിയും നൂറുകണക്കിനു ഗുഹകളുണ്ട്. ഇവിടെ ഗവേഷകര്‍ അന്വേഷണം നടത്തും.

കഴിഞ്ഞ 20 വര്‍ഷത്തിനു മുമ്പും ബൈബിളിന്റെ ഭാഗീകമായി കരിഞ്ഞ ചില പ്രതികള്‍ കണ്ടെടുത്തിരുന്നു.

കഴിഞ്ഞ മാസം പലസ്തീന്‍ അതോറിട്ടി ചാവുകടല്‍ ചുരുള്‍ ഉടമസ്ഥാവകാശത്തെച്ചൊല്ലി യിസ്രായേലിനെതിരെ യുനെസ്കോയ്ക്കു പരാതി നല്‍കിയിരുന്നു.

മാത്രമല്ല യെരുശലേം ദൈവാലയ സ്ഥലത്തിനുള്ള ഉടമസ്ഥാവകാശം യുനെസ്കോ മുസ്ലീങ്ങള്‍ക്ക് അനുവദിച്ചതും ലോകത്തുള്ള യെഹൂദ ക്രൈസ്തവ വിഭഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ചാവുകടല്‍ ചുരുളുകള്‍ തേടിയുള്ള പര്യവേഷണത്തിനു യിസ്രായേല്‍ തയ്യാറാകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.