ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

Breaking News Convention Kerala Top News

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും.

പാസ്റ്റര്‍ പി.ജി. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തും ഉള്ള ദൈവദാസന്മാര്‍ പ്രസംഗിക്കും. കാത്തിരിപ്പുയോഗം, ബൈബിള്‍ ക്ലാസ്സ്, യുവജന സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്കൂള്‍ ‍, മിഷണറി സമ്മേളനം, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സമ്മേളനം എന്നിവ നടക്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

ഒക്ടോബര്‍ 25-നു മുളക്കുഴ സീയോന്‍കുന്നില്‍ നടന്ന ആലോചനാ യോഗത്തില്‍ കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി സ്റ്റേറ്റ് ഓവര്‍സീയര്‍ ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ ജെ. ജോസഫ്, വൈ. ജോസ്, ഈപ്പന്‍ ചെറിയാന്‍ ‍, പി.സി. ചെറിയാന്‍ ‍, റ്റി.എം. മാമ്മച്ചന്‍ ‍, തോമസ്കുട്ടി ഏബ്രഹാം, തോമസ് എം. പുളിവേലില്‍ തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.