ഇറാക്കിലെ ക്രൈസ്തവ പട്ടണം ഭീകരരില്‍നിന്നു തിരിച്ചു പിടിച്ചു
മൊസൂള്‍: വടക്കന്‍ ഇറാക്കിലെ പ്രമുഖ ക്രൈസ്തവ പട്ടണം ഭീകരരുടെ അധീനതയില്‍നിന്നും ഇറാക്കി സൈന്യം തിരിച്ചു പിടിച്ചു.
വടക്കന്‍ മൊസൂളിലെ ബാര്‍ത്തെല്ല പട്ടണണാണ് 2 വര്‍ഷത്തെ ഐ.എസ്. നിയന്ത്രണത്തില്‍നിന്നും തിരിച്ചു പടിച്ചത്.
കഴിഞ്ഞ ആഴ്ച ഇറാക്കി സേന നടത്തിയ ശക്തമായ പോരാട്ടത്തിലാണ് ബാര്‍ത്തെല്ല ഭീകരരില്‍നിന്നും മോചിപ്പിക്കാനായത്.
ഐ.എസ്. പിടിച്ചെടുത്ത ഈ പട്ടണത്തില്‍നിന്നും ഭൂരിപക്ഷം ക്രൈസ്തവരും സകലവും ഉപേക്ഷിച്ച് നാടു വിട്ടിരുന്നു. ഭീകരര്‍ ഇവിടത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്ക്കുകരയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
ബാര്ത്തെല്ലയില്നിന്നും ഭീകരരെ തുരത്തിയതിനെത്തുടര്ന്നു നാടുവിട്ടു പോകേണ്ടിവന്ന ക്രൈസ്തവരും പ്രദേശ വാസികളും അവരുടെ വീടുകളിലേക്കു വന്നു തുടങ്ങി. രണ്ടു വര്‍ഷക്കാലം തങ്ങള്‍ ദുഃഖത്തിലും നിരാശയിലുമായിരുന്നുവെന്നു മടങ്ങിയെത്തിയവര്‍ പറഞ്ഞു. ഇറാക്കിലെ മറ്റഉ സ്ഥലങ്ങലിലും വിദേശ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരില്‍ നല്ലൊരു ശതമാനം പേരും മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 30,000 ആളുകളാണ് ഐ.എസ്. പിടിച്ചെടുത്തതിനു മുമ്പ് ഇവിടെയുണ്ടയിരുന്ന താമസക്കാര്‍.

