കെനിയയില്‍ 12 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

Breaking News Global Top News

കെനിയയില്‍ 12 ക്രൈസ്തവരെ വെടിവെച്ചുകൊന്നു
മണ്ടേര: കെനിയയില്‍ 12 ക്രൈസ്തവരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.

വടക്കു കിഴക്കന്‍ കനിയയില്‍ സോമാലിയ അതിര്‍ത്തി നഗരമായ മണ്ടേരയിലെ ബിഷാരോ ഹോട്ടലിലെ ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കയറിയ സോമാലിയയിലെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബിന്റെ പ്രവര്‍ത്തകരാണ് ക്രൈസ്തവരെ വെടിവെച്ചുകൊന്നത്.

ബിഷാരോ ഹോട്ടലിലെ ഗസ്റ്റ് ഹൗസില്‍ യൂണിവേഴിസിറ്റി സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി കൂടിവന്നവരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.ഗസ്റ്റ് ഹൗസിന്റെ പ്രധാന ഗേറ്റും മുറികളുടെ വാതിലുകളും സ്ഫോടനത്തില്‍ തകര്‍ത്തശേഷം മുറികള്‍ക്കുള്ളിലേക്കു ഇരച്ചു കയറിയ അക്രമികള്‍ ഉറങ്ങിക്കിടന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിനുശഷം ഇവര്‍ സോമാലിയ അതിര്‍ത്തി കടന്നു രക്ഷപെട്ടതായി ഉന്നത പോലീസ് മേധാവി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ 11 പേര്‍ പുരുഷന്മാരാണ്. മരിച്ചവര്‍ അദ്ധ്യാപകരാണ്. ആക്രമണത്തിനിടയില്‍ ചിലര്‍ക്കു രക്ഷപെടുവാന്‍ കഴിഞ്ഞു.

ഒക്ടോബര്‍ ആദ്യ വാരത്തിലും മണ്ടേരയില്‍ തീവ്രവാദികള്‍ 6 ക്രൈസ്തവരെ കൊലപ്പെടുത്തിയിരുന്നു. അവിശ്വാസികളെ കൊലപ്പെടുത്തുക എന്ന ക്യാമ്പൈനിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങള്‍ നടത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.