സ്മാര്‍ട്ട് ഫോണില്‍നിന്ന് വിഷവാതകങ്ങള്‍

Breaking News Global Top News USA

സ്മാര്‍ട്ട് ഫോണില്‍നിന്ന് പുറത്തു വരുന്നത് 100 ലേറെ വിഷവാതകങ്ങളെന്ന് ഗവേഷകര്‍
വാഷിംങ്ടണ്‍ ‍: അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ‍, ടാബ്ലറ്റ് എന്നിവ മനുഷ്യനു ഹാനികരമായ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതായി ഗവേഷകര്‍ ‍.

നൂറിലേറെ വിഷവാതകങ്ങളാണ് ഈ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ ഉള്‍പ്പാദിപ്പിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഈ വാതകങ്ങള്‍ ചര്‍മ്മത്തിനും കണ്ണുകള്‍ക്കും, ശ്വസനേന്ദ്രിയങ്ങള്‍ക്കും ദോഷമുണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

യു.എസിലെ എന്‍ ‍.ബി.സി. ഡിഫന്‍സിലെയും, ചൈനയിലെ സിന്‍ഹുവ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

ഫോണിന്‍റെ അമിത ചൂട്, തകരാറുകള്‍ ‍, അനുയോജ്യമല്ലാത്ത ചാര്‍ജ്ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യല്‍ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരല്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുനൂറ് കോടിയോളം വരുന്ന ഫോണിന്‍റെയും റീചാര്‍ജ്ജബിള്‍ ബാറ്ററി ലിഥിയം ആണെന്നും, ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങള്‍ ഈ ബാറ്ററികള്‍ക്ക് വലിയ പ്രചാരമാണ് നല്‍കിവരുന്നതെന്നും എന്‍ ‍.ബി.സി. ഡിഫന്‍സിലെ പ്രൊഫ. ജീസണ്‍ പറഞ്ഞു.

വിഷ വാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിന്‍റെ കാരണങ്ങളും ജീസണും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. പകുതി ചാര്‍ജ്ജ് ചെയ്ത ബാറ്ററിയേക്കാള്‍ മുഴുവന്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട ബാറ്ററിയാണ് വിഷവാതകം പുറത്തു വിടുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇത് മനുഷ്യരുടെ ഏകാഗ്രതയെത്തന്നെ ബാധിക്കുമെന്നും പറയുന്നു. ലീക്കു ചെയ്യുകയാണെങ്കില്‍ കാര്‍ ‍, വിമാനം തുടങ്ങിയ അടച്ചിട്ട ചുറ്റുപാടില്‍ കുറഞ്ഞ സമയംകൊണ്ടുതന്നെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് കാര്‍ബണ്‍ മോണോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.