കയ്നോ: നൈജീരിയയില്‍ 2 വര്‍ഷം മുമ്പ് സ്കൂള്‍ ഹോസ്റ്റലില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തുവിട്ടു.
2014 ഏപ്രില്‍ 15-ന് രാത്രിയില്‍ ചിബോക്കിലെ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയുധ ധാരികളായ തീവ്രവാദികള്‍ അതിക്രമിച്ചു കയറി 276 പെണ്‍കുട്ടികളെ ബലമായി ട്രക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഇവരില്‍ മുഖം മറച്ച ചിലരുടെ വീഡിയോ ദൃശ്യമാണ് പുറത്തു വിട്ടത്. 50 പെണ്‍കുട്ടികള്‍ ‘ദൈവനിശ്ചയപ്രകാരം’ വിവാഹിതരായെന്നും ചില പെണ്‍കുട്ടികള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നും ബോക്കോഹറാം നേതാവ് അബുബക്കര്‍ ഷെഖാവു പറഞ്ഞു.
തട്ടിക്കൊണ്ടുപോകപ്പെട്ട ചില വിദ്യാര്‍ത്ഥിനികള്‍ പല തവണയായി രക്ഷപെട്ടു തിരികെയെത്തിയിരുന്നു.
ഭീകരര്‍ പെണ്‍കുട്ടികളെ മതം മാറ്റിയെന്നും. ബോംബാക്രമണങ്ങള്‍ക്ക് ചാവേറുകളായി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ബോക്കോഹറാം തീവ്രവാദികള്‍ 7 വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്.

