നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍

Breaking News Global Middle East

നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍
അസ്മര: എറിത്രിയ എന്ന കൊച്ചു രാഷ്ട്രം ഭൂപടത്തില്‍ ചെറുതാണ്. എന്നാല്‍ മാനുഷിക മത വിശ്വാസ ധ്വംസനങ്ങളില്‍ ഏറ്റവും മുന്നിലുമാണ് ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രം.

 

യൂറോപ്പിലേക്കു കുടിയേറിപ്പോകുന്നവരില്‍ നല്ലൊരു ശതമാനം പേരും എറിത്രിയക്കാരാണ് എന്നു പറയുവാന്‍ കാരണങ്ങളും വേറെ വേണ്ടല്ലോ. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യമാണ് എറിത്രിയ. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങളായി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍ ‍, റോമന്‍ കത്തോലിക്ക, ലൂഥറണ്‍ സഭകള്‍ക്കൊപ്പം നല്ലൊരു വിഭാഗം പെന്തക്കോസ്തു സഭകളുമുണ്ട്.

 

ന്യൂനപക്ഷങ്ങള്‍ക്കു ആരാധന നടത്തുവാന്‍ നിയന്ത്രണങ്ങളും, നിരോധനവുമുണ്ട് ഇവിടെ. അതിനാല്‍ എല്ലാ ക്രൈസ്തവ സഭകളും ആരാധനാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ രഹസ്യമായിട്ടാണ് കര്‍ത്താവിനെ ആരാധിച്ചു വരുന്നത്. ഇവിടങ്ങളില്‍ പോലീസും സുരക്ഷാ സേനയും ഒക്കെ റെയ്ഡു നടത്തി പുരോഹിതന്മാരേയും, പാസ്റ്റര്‍മാരേയും, വിശ്വാസികളേയും അറസ്റ്റു ചെയ്തു കൊണ്ടുപോയി അജ്ഞാത ജയിലറകളില്‍ തടവില്‍ പാര്‍പ്പിക്കുന്നത് പതിവാണ്.

 

നിയമവിരുദ്ധമായും, നീതി നിഷേധിച്ചും അന്യായമായി വര്‍ഷങ്ങളോളം ജയിലുകളില്‍ കഴിയുന്ന പാസ്റ്റര്‍മാരും, വിശ്വാസികളും നൂറുകണക്കിനു വരും. ഇത്തരത്തില്‍ പന്ത്രണ്ടു വര്‍ഷമായി രഹസ്യ തടവറകളില്‍ കഴിയുന്ന 5 പാസ്റ്റര്‍മാരുണ്ട്. എറിത്രിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ നേതാവും സീനിയര്‍ പാസ്റ്ററുമായ ഹെയ്ലി നൈഗ്ഷി 2004 മെയ് 23-ന് അസ്മരയിലെ തന്റെ സഭയിലെ ശുശ്രൂഷയ്ക്കിടയില്‍ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി.

 

ഇദ്ദേഹത്തെ 12 വര്‍ഷമായി അസ്മര തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വിചാരണ നടത്തുകയോ, നിയമ പരിരക്ഷ ലഭിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയും 3 മക്കളും ഹെയ്ലിയുടെ മോചനം കാത്തു കഴിയുകയാണ്. ഇതുപോലെ 2004-ല്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ കിഫ്ലു ജിബ്രമിസ്ക്കലിനെയും അറസ്റ്റു ചെയ്തു കൊണ്ടുപോയി.

 

ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ മറ്റു മൂന്നു പാസ്റ്റര്‍മാരായ കിഡാനി വെല്‍ഡോ 2005-ലും, മെറോന്‍ ജിബ്രെസലാഡി, ഫുട്സണ്‍ ജിബ്രനെഗസ് എന്നിവരെയും സമാന കാലത്ത് അറസ്റ്റു ചെയ്തു കൊണ്ടു പോയി തടവറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.