സിറിയക്കാരായ 16 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു
ഖാബൂര്‍ : കിഴക്കന്‍ സിറിയയിലെ ഖാബൂര്‍ നദീതട ഗ്രാമങ്ങളില്‍നിന്നും നേരത്തേ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ച 16 ക്രൈസ്തവരെ തീവ്രവാദികള്‍ വിട്ടയച്ചു. 8 കുട്ടികളും 5 പുരുഷന്മാരും 3 സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയാണ് ജനുവരി 14-ന് തീവ്രവാദികള്‍ വിട്ടയച്ചത്.
2015 ഫെബ്രുവരിയില്‍ ഖാബൂര്‍ മേഖലകളില്‍നിന്നായി 253 ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 25 പേരെ കഴിഞ്ഞ ഡിസംബര്‍ 9-നും മറ്റ് 25 പേരെ ഡിസംബര്‍ 25-നും വിട്ടയച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇവരില്‍ 3 പേരെ തീവ്രവാദികള്‍ പരസ്യമായി കൊല്ലുന്ന വീഡിയോ പുറത്തു വിട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. ബാക്കി 89 പേര് ഇപ്പോഴും തീവ്രവാദികളുടെ തടവറയിലാണ്. ദൈവമക്കള് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

