അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര നാളെ മുതൽ

Convention

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര നാളെ മുതൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്ര ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും.

ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും.

ഒക്ടോബർ 13 ചൊവ്വ രാവിലെ 8 മണിക്ക് കാരേറ്റ് ജംഗ്ഷനിൽ ശ്രീ. ജെ. വിൽഫ്രഡ് (റിട്ട. ഡി.വൈ.എസ്.പി.) യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ഉദ്ഘാടനം നിർവ്വഹിക്കും.

13, 14 തീയതികളിൽ കിളിമാനൂർ, ആറ്റിങ്ങൽ സെക്ഷനിലെ വിവിധ സ്ഥലങ്ങളിൽ പകൽ പരസ്യയോഗങ്ങളും രാത്രി മുറ്റത്തു കൺവെൻഷനുകളും നടക്കും.

പാസ്റ്റർ നന്നു കെ; പാസ്റ്റർ ബാബുരാജ്, പാസ്റ്റർ സത്യദാസ് എൻ; പാസ്റ്റർ കെ. വൈ. വിൽഫ്രഡ് രാജ്, പാസ്റ്റർ സാബുകുമാർ, പാസ്റ്റർ മാത്യു സത്യനേശൻ, പാസ്റ്റർ മോഹനകുമാർ, പാസ്റ്റർ ദേവനേശൻ, പാസ്റ്റർ ഷിബു എം; പാസ്റ്റർ സാബു റ്റി. സാം, പാസ്റ്റർ കുമാരദാസ്, പാസ്റ്റർ സജി സി; പാസ്റ്റർ ജോജു സൈമൺ എന്നിവർ പ്രസംഗിക്കും.

ബ്രദർ അലക്സ് സ്റ്റീഫൻ, ബ്രദർ സന്തോഷ്, സിസ്റ്റർ ജെസ്സി ഗിരീഷ്, സിസ്റ്റർ ടോംസി മീഖായേൽ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

അടുത്ത രണ്ടു ഘട്ടങ്ങളിൽ മറ്റു ദൈവദാസന്മാർ പ്രസംഗിക്കും.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽകുമാർ ആർ; കോർഡിനേറ്റർമാരായ പാസ്റ്റർ സത്യദാസ് എൻ; പാസ്റ്റർ സാബുകുമാർ, പാസ്റ്റർ ഗബ്രിയേൽ, പാസ്റ്റർ ദേവനേശൻ, പാസ്റ്റർ ജോബിൻ എലൈശ, പാസ്റ്റർ സജി, പാസ്റ്റർ ജോൺകുമാർ, പാസ്റ്റർ മാത്യു, പാസ്റ്റർ ജോജു സൈമൺ, പാസ്റ്റർ ഗിരീഷ്, ബ്രദർ ഷൈൻ ജോസ് വിളപ്പിൽ, ബ്രദർ സന്തോഷ് മണലയം, ബ്രദർ അനിൽ കൊടങ്ങാവിള, ബ്രദർ വിനോദ് മാങ്കുളം, ബ്രദർ അബിൻ സാം തിരുമല എന്നിവർ സുവിശേഷ സന്ദേശയാത്രയുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ സനൽ കുമാർ ആർ. (8281988330) പാസ്റ്റർ സത്യദാസ് എൻ.(9744015058)

വാർത്ത: പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.