ആഗോള ആയുര്‍ദൈര്‍ഘ്യം: കോവിഡിനു മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തുന്നു
ജനീവ: ആഗോള തലത്തില്‍ മനുഷ്യന്റെ ശരാശരി ആയുര്‍ ദൈര്‍ഘ്യം കോവിഡ് മഹാമാരിക്ക് മുമ്പുള്ള സമാനമായ നിരക്കിലേക്ക് പൂര്‍ണ്ണമായി തിരിച്ചെത്തുന്നതായി ലോകാരോഗ്യ സംഘടന.
കോവിഡ് വന്നപ്പോഴും അതിനുശേഷവും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സരാശരി ആയുര്‍ദൈര്‍ഘ്യത്തിന്റെ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പുകളുടെ വ്യാപനവും ആധുനിക ചികിത്സാ സൌകര്യങ്ങളുടെ ലഭ്യതയും വഴി ഈ പ്രതിസന്ധിയെ ലോകം മറികടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗോള തലത്തില്‍ ഉണ്ടായ ദ്രുതഗതിയിലുള്ള ആരോഗ്യ പുരോഗതിയും ആന്റീ വൈറല്‍ മരുന്നുകളുടെ കൃത്യമായ വിതരണവും സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
ഹൃദ്രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയുന്നതിനുള്ള ആഗോള ആരോഗ്യ കാമ്പെയ്നുകളും വിജയിച്ചു.

