സന്തോഷമുണ്ടാകുന്നത് ജനിതക ഘടനയുടെ പ്രത്യേകത മൂലമെന്ന് പഠനം

Breaking News Global Health

സന്തോഷമുണ്ടാകുന്നത് ജനിതക ഘടനയുടെ പ്രത്യേകത മൂലമെന്ന് പഠനം
ബള്‍ഗേറിയ: ഒരു വ്യക്തിക്ക് സന്തോഷമുണ്ടാകുന്നത് മനസ്സിന്റെ മാത്രം കഴിവുകൊണ്ടല്ലെന്നും ജനിതക ഘടനയുടെ ഒരു പ്രത്യേക ജീന്‍ കൂടുതലുള്ളതുകൊണ്ടാണെന്നും ഗവേഷകര്‍ പറയുന്നു.

 

സന്തോഷം കൂടുന്നതും നിലനിര്‍ത്തുന്നതും ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത് ബള്‍ഗേറിയ വാര്‍ണ സര്‍വ്വകലാശാലയിലെ മൈക്കിള്‍ മിങ്കോവാണ്. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീനുകളിലെ വ്യത്യാസങ്ങള്‍ അവരുടെ സന്തോഷത്തെ ബാധിക്കുന്നതായി മൈക്കിള്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും, കവര്‍ച്ചകളും നടക്കുന്നത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്.

 

എന്നാല്‍ അവിടുത്തെ ജനങ്ങള്‍ സന്തോഷമുള്ളവരും പിരിമുറുക്കമില്ലാത്തവരുമാണ്. ഇവരില്‍ ജനിതക ഘടനയുടെ ഭാഗമായ ക്രോമസോം കൂടുതലായി കണ്ടെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരായ ജനത മെക്സിക്കോയിലാണ് ഉള്ളത്. കാരണം അവിടുത്തെ ജനങ്ങളില്‍ പ്രത്യേക ക്രൊമോസോമിന്റെ അളവ് കൂടുതലാണ്. ഇറാഖ്, ജോര്‍ദ്ദാന്‍ , ഹോങ്കോങ്, ചൈന, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയില്‍ ഈ ക്രോമസോം കുറവാണ്.

 

ഇവരില്‍ കടുത്ത മാനസിക പിരിമുറുക്കം കണ്ടു വരുന്നതായും അദ്ദേഹം പറയുന്നു. ജനിതക ഘടനായെ നിര്‍ണ്ണയിക്കുന്നതില്‍ വംശീയതയും ഇടകലരുന്നതായും, ഉഷ്ണമേഖലയില്‍ താമസിക്കുന്ന ജനങ്ങളില്‍ സന്തോഷമുണ്ടാക്കുന്ന ജീന്‍ കൂടുതലായി
കണ്ടെത്തിയെന്നും പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.