ശിരോവസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പോര്‍ച്ചുഗല്‍
ലസ്ബണ്‍: പൊതു സ്ഥലങ്ങളില്‍ വ്യക്തിത്വം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും മുഖം മൂടികളും ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് ആന്റണിയോ ജോസ് സെഗുറോ ഒപ്പുവെച്ചു.
ഇതോടെ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ, നിഖബ് തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും സ്ഥാനം പിടിച്ചു.
മനുഷ്യന്റെ വ്യക്തിത്വത്തിന്റെയും പരസ്പര ആശയ വിനിമയത്തിന്റെയും പ്രധാന ഘടകമാണ് മുഖമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനു പ്രസിഡന്റ് അംഗീകാരം നല്‍കിയത്.
വലതു പക്ഷ പെഗ പാര്‍ട്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്.
പോര്‍ച്ചുഗലിനു പുറമേ ലോകത്ത് 24 ഓളം രാജ്യങ്ങളില്‍ നിലവില്‍ പൂര്‍ണമായോ ഭാഗീകമായോ മുഖം മൂടുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്.

