തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്സാപ്പിന്റെ പുതിയ എഐ ഫീച്ചര്‍

തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്സാപ്പിന്റെ പുതിയ എഐ ഫീച്ചര്‍

Breaking News Top News

തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്സാപ്പിന്റെ പുതിയ എഐ ഫീച്ചര്‍

വര്‍ദ്ധിച്ചു വരുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. എഐ ഉപയോഗിച്ച് സ്കാം ഡിറ്റക്ക്ഷന്‍ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്.

ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ വാട്സാപ്പ് ഉപഭോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടും.

പിന്നീട് അജ്ഞാത നമ്പറുകളില്‍ നിന്നു വരുന്ന സന്ദേശങ്ങള്‍ എഐ പരിശോധിക്കുകയും ഇവ സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും.

പരാതികളില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എഐയ്ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വാട്സാപ്പ് അറിയിച്ചു.

തട്ടിപ്പിന് എന്തെങ്കിലും സാദ്ധ്യത കണ്ടെത്തിയാല്‍ ഉപഭോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും.

സംഭാഷണം ബ്ളോക്ക് ചെയ്യണോ, റിപ്പോര്‍ട്ട് ചെയ്യണോ അല്ലെങ്കില്‍ സാധാരണ നിലയില്‍ തുടരണോ എന്ന് ഉപഭോക്താവിന് തുടര്‍ന്ന് തിരഞ്ഞെടുക്കാനാവുന്ന സംവിധാനമാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.