കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം

കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം

Health

കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം

കൊതുകുകളെ തുരത്താനായി അഗര്‍ബത്തികളും പലതരം കൊതുകു തിരികളുമൊക്കെ പുകയ്ക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഓര്‍പ്പിക്കുന്ന പല പഠന റിപ്പോര്‍ട്ടുകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ ഹോം ഇന്‍സെക്ട് കണ്‍ട്രോള്‍ അസ്സോസിയേഷന്‍ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തെലുകളാണുള്ളത്.

ഗുണനിലവാരമില്ലാത്തതും നിയമ വിരുദ്ധമായി പുറത്തിറക്കുന്നതുമായ പല അഗര്‍ബത്തികളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

അനധികൃതമായി വില്‍പ്പന നടത്തുന്ന കൊതുകു തിരികളില്‍ അനുവദനീയമല്ലാത്ത കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടാകുമെന്നും ഇവ സിഗററ്റുവലിക്കുന്നതിനൊപ്പം ദോഷം ചെയ്യുമെന്നും പഠനം പറയുന്നു.

12 നഗരങ്ങളില്‍നിന്നുള്ള 1264 വീടുകളിലും 405 ഡോക്ടര്‍മാര്‍ക്കിടയിലും സര്‍വ്വേ നടത്തി. ഇന്ത്യയിലെ കൊതുകു തിരി വിപണിയില്‍ ഏറെയും സര്‍ക്കാര്‍ അനുമതിയില്ലാത്ത സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ്സ് രജിസ്ട്രേഷന്റെ ലേബല്‍ ഇല്ലാത്തവയാണെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

ദീര്‍ഘകാലമായി ഇത്തരം ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇവ സ്ഥിരമായി ഉപയോഗിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അലര്‍ജി പ്രശ്നവും ശ്വാസകോശ പ്രശ്നങ്ങളും സ്ഥിരമാണ്.

2021-ല്‍ നാഷണല്‍ ലൈബ്രറി ഓയ മെഡിസിനില്‍ പുറത്തുവിട്ട പഠന പ്രകാരം ചന്ദനത്തിരികളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.