കഴിഞ്ഞവര്‍ഷം ദാരിദ്ര്യം അനുഭവിച്ചത് 64.5 കോടി ജനങ്ങള്‍

കഴിഞ്ഞവര്‍ഷം ദാരിദ്ര്യം അനുഭവിച്ചത് 64.5 കോടി ജനങ്ങള്‍

Asia Breaking News

കഴിഞ്ഞവര്‍ഷം ദാരിദ്ര്യം അനുഭവിച്ചത് 64.5 കോടി ജനങ്ങള്‍

റോം: കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി ഏകദേശം 64.5 കോടി ജനങ്ങള്‍ ദാരിദ്യം അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആഗോള ജനസംഖ്യയുടെ 7.8 ശതമാനമാണ്.

യു.എന്നിന്റെ കീഴിലുള്ള റോം ആസ്ഥാനമായ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഫുഡ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യു.എന്‍.

ചില്‍ഡ്രന്‍സ് ഫണ്ട്, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്റ് എന്നീ ഏജന്‍സികള്‍ ചേര്‍ന്ന് തയ്യാറാക്കിയ ലോകത്തിലെ ഭക്ഷ്യ സുരക്ഷയും പോഷകാഹാര നിലയും എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കണക്കില്‍ നേരിയ കുറവുണ്ട്. ആഫ്രിക്കയില്‍ അഞ്ചില്‍ ഒരാള്‍ വീതം (30.9 കോടി) ജനിക്കുമ്പോഴും പട്ടിണിയിലാണ്.

ഭൌമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഇന്ധനം, വളം വില വര്‍ദ്ധനവ്, എല്‍ നിനോ പ്രതിഭാസം മുതലായവ നിലവിലെ പുരോഗതിക്ക് ഭീഷണിയാകാന്‍ സാദ്ധ്യതയുണ്ടെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.