ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

Breaking News Global

ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ലോകമെമ്പാടുമുള്ള യുവാക്കള്‍ വിവാഹിതരാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും അങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നു.

73 വ്യത്യസ്ത രാജ്യങ്ങളിലായി 18-നും 39-നും ഇടയില്‍ പ്രായമുള്ള 1,08,000 പേരില്‍ നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ താമസിക്കുന്നത് ഒരു സ്ത്രീക്ക് 2.1 കുട്ടികളില്‍ താഴെ പ്രത്യുല്‍പ്പാദന നിരക്ക് ഉള്ള രാജ്യങ്ങളിലാണ്.

താരതമ്യേന ഉയര്‍ന്ന ജനന നിരക്കുള്ള രാജ്യങ്ങളില്‍പോലും ഈ സംഖ്യ പലപ്പോഴും താഴോട്ടാണ്.

ഡെമോക്രാറ്റിക് ഫ്യൂച്ചേഴ്സ് സര്‍വ്വേയില്‍ ഭൂരിഭാഗം യുവാക്കളും (70 ശതമാനം) വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.

വിവാഹത്തിനു മുമ്പോ ശേഷമോ ഒരുമിച്ചു താമസിക്കണോ എന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. ഇതിനു 34 ശതമാനം പേര്‍ പിന്തണച്ചു.

16 ശതമാനം മാത്രമാണ് അവിവാഹിതരായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞത്. പങ്കാളിത്ത രൂപീകരണത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് സാമ്പത്തിക അരക്ഷിതാവസ്ഥയാണ്.

പ്രതികരിച്ചവരില്‍ 57 ശതമാനം പേര്‍ പറഞ്ഞത് സാമ്പത്തിക അരക്ഷിതാവസ്ഥയോ ഭവന പരിമിതകളോ ആണ്.

കുട്ടികളുടെ കാര്യത്തില്‍ ശരാശരി പേര്‍ 2 കുട്ടികളായിരിക്കുക എന്നതാണ് അഭിപ്രായപ്പെട്ടത്, സ്ത്രീകളെ അപേക്ഷിച്ച് (2.43) ശതമാനം പുരുഷന്മാര്‍ കൂടുതല്‍ കുട്ടികളെ ആഗ്രഹിക്കുന്നതായി (2.62) കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.