നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍

നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍

Health

നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍

ബാഹ്യ ലോകവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ആന്തരീക അവയവമാണ് ശ്വാസകോശം.

മറ്റ് അവയവങ്ങള്‍ പോലെ തന്നെ ശ്വാസ കോശത്തിനും ചില ഘട്ടങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

അവയൊക്കെ ചിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ ഇല്ലാതാക്കാം. ശ്വാസ തടസ്സം, നിര്‍ത്താതെയുള്ള ചുമ ഇവയൊക്കെ ശ്വാസകോശ രോഗ ലക്ഷണങ്ങളാണ്.

ശ്വാസ തടസ്സം: സാധാരണ ജോലികള്‍ ചെയ്യുമ്പോഴും, പടികള്‍ കയറുമ്പോഴും മറ്റും ശ്വാസം ലഭിക്കാതെ വന്നാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാകാം. ഉടന്‍തന്നെ ചികിത്സ തേടുക.

നെഞ്ചുവേദന: ചുമയ്ക്കുമ്പോഴും ശ്വാസമെടുക്കുമ്പോഴുമൊക്കെ നെഞ്ചുവേദന അനുഭവപ്പെടാറുണ്ടെങ്കില്‍ അത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ ലക്ഷണവും അതുപോലെതന്നെ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണവുമാകാം.

സംസാരിക്കുമ്പോഴുള്ള ശ്വാസം മുട്ടല്‍: സംസാരിക്കുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആസ്തമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, അലര്‍ജി എന്നിവയുടെയൊക്കെ ലക്ഷണമാകാം.

കട്ടിയായ മൂക്കൊലിപ്പും ഗുരുതരമായ ചുമയും: ഈ രോഗ ലക്ഷണങ്ങളും ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളാകാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.