ഫെയ്ത്ത് സ്ക്കൂൾ ഓഫ് ഇവാൻജലിസം
സുവിശേഷീകരണത്തിലും ശിഷ്യത്വത്തിലും ഒരു നൂതന അദ്ധ്യായം. വ്യക്തികളോടും, ഗ്രൂപ്പുകളോടും, ഫലപ്രദമായും, വ്യക്തതയോടും, വേഗത്തിലും, സുവിശേഷം പങ്കിട്ട് രക്ഷയിലേക്ക് നടത്താനുള്ള പ്രായോഗിക പരിശീലനം.
ലക്ഷ്യങ്ങൾ :
. ആത്മഭാരമുള്ള സഭാവിശ്വാസികളെ ഉണർത്തി സാക്ഷീകരണത്തിന് സജ്ജരാക്കുവാൻ.
സുവിശേഷവേലയിൽ നാളുകളായി ഫലമില്ലാത്തവരെ ഫലപ്രാപ്തിയിലേക്ക് നയിക്കുവാൻ.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, സൺഡേ സ്ക്കൂൾ അദ്ധ്യാപകർ, വിവിധ ജോലിക്കാർ എന്നിവരെ അതത് മേഖലകളിൽ സാക്ഷികളാക്കുവാൻ.
ബൈബിൾ സ്ക്കൂൾ, സെമിനാരി വിദ്യാർത്ഥികൾ, സുവിശേഷകർ, പാസ്റ്റേർസ് എന്നിവർക്ക് അവരവരുടെ ഗ്രൂപ്പുകളിലോ, സഭകളിലോ ഈ പരിശീലനം നൽകി ശിഷ്യന്മാരെ വാർത്തെടുക്കുന്നതിന്.
പുതിയ വിശ്വാസികളെ ഫോളോഅപ്പ് ക്ലാസ്സുകളിലൂടെ വിശ്വാസത്തിലുറപ്പിച്ച് സഭയിൽ കൊണ്ടുവരുന്ന തിനും, പിന്മാറ്റക്കാരെ എങ്ങനെ മടക്കിവരുത്തണമെന്ന് പഠിക്കുന്നതിനും.
ഓരോ വിശ്വാസിയ്ക്കും തൻ്റെ സാക്ഷ്യം കൃത്യതയോടെ പറയുവാനും, സഭായോഗങ്ങളിലും സുവിശേഷീ-കരണത്തിലും അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതിനും.
8 ഇന്ത്യൻ ഭാഷകളിൽ ഈ പരിശീലനവും സ്റ്റഡി മെറ്റീരിയൽസും ഇപ്പോൾ ലഭ്യമാണ്. നമ്മുടെ സഭകളും അതിലെ വിശ്വാസികളും ആത്മഭാരമുള്ളവരും ആത്മാക്കളെ നേടുന്നവരുമായി മാറട്ടെ. ഒരു മാറ്റം അനിവാര്യമാണ്.
അതിനായ് മുൻകൈ എടുക്കാം; പ്രാർത്ഥിക്കാം.
കൂടുതൽ വിവരങ്ങൾക്ക് :
പാ. ഉമ്മൻ സി. അബ്രഹാം
ഫെയ്ത്ത് മിനിസ്ട്രീസ്, മിഷ്യൻ ക്വാട്ടേഴ്സ്, തൃശ്ശൂർ-1, ഫോൺ : 9947014136
Sharon, Tcr. Ph: 9847030289

