യേശുക്രിസ്തുവിന്റെ ജീവചരിത്രം: നാഴികക്കല്ലായ പരമ്പര തുടങ്ങാന്‍ ബിബിസി

യേശുക്രിസ്തുവിന്റെ ജീവചരിത്രം: നാഴികക്കല്ലായ പരമ്പര തുടങ്ങാന്‍ ബിബിസി

Breaking News Global USA

യേശുക്രിസ്തുവിന്റെ ജീവചരിത്രം: നാഴികക്കല്ലായ പരമ്പര തുടങ്ങാന്‍ ബിബിസി

യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള ഒരു നാഴികക്കല്ലായ പരമ്പര തുടങ്ങാന്‍ ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനല്‍ ബിബിസി.

ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വികസിപ്പിക്കുന്നതിനും മൂര്‍ച്ഛ കൂട്ടുന്നതിനും ചരിത്ര ഗവേഷണം, പുരാവസ്തു കണ്ടെത്തലുകള്‍, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ടെലിവിഷന്‍ പരമ്പര നടത്തുകയെന്ന് പ്രക്ഷേപകര്‍ പറഞ്ഞു.

സുവിശേഷങ്ങളെയും മറ്റ് വിവരണങ്ങളെയും അടിസ്ഥാനമാക്കി അക്കാലത്തെയും അതില്‍ യേശുക്രിസ്തുവിന്റെ സ്വാധീനത്തെയും മനസ്സിലാക്കുന്നതായിരിക്കും ഈ ചരിത്ര വിശകലനമെന്നു വിശദീകരിച്ചു.

പരമ്പര നിര്‍മ്മാതാക്കളായ വണ്ടര്‍ഹുഡ് സ്റ്റുഡിയോവിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ടോം ഗാര്‍ട്ടണ്‍ പറഞ്ഞു. നാല് ഭാഗങ്ങളുള്ള പരമ്പര 2027-ല്‍ സംപ്രേഷണം ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.