
34-ാമത് നവാപ്പൂര്‍ കണ്വന്ഷന് 28 മുതല്‍
നവാപ്പൂര്‍ : വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്വന്ഷന് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന് , ഫ്രെഡി തോമസ്, ഡോ. ഇടിച്ചെറിയ നൈനാന് എന്നിവര്‍ പ്രസംഗിക്കും. ഡോ. പോള്‍ മാത്യു
(നാഷണല്‍ ഓവര്‍സിയര്‍ ), പാസ്റ്റര്‍മാരായ കെ.വി. ഏബ്രഹാം (വൈസ് പ്രസിഡന്റ്), കെ.ഒ. വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), സിസ്റ്റര്‍ മേരി മാത്യൂസ്, പാസ്റ്റര്‍ ഫിന്നി ഫിലിപ്പ് തുടങ്ങിയവരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ദയാനിധി റാവു, സിസ്റ്റര്‍ സംഗീത എന്നിവരുടെ നേതൃത്വത്തിലുള്ള ഫിലദല്‍ഫിയ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദെല്‍ഫിയ ബൈബിള്‍ കോളേജ് ബിരുദദാനം, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടക്കും.

