ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ പെരുകുന്നു; ഗുരുതര ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ പെരുകുന്നു; ഗുരുതര ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍

Breaking News Top News

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ പെരുകുന്നു; ഗുരുതര ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍

പുത്തന്‍ സാങ്കേതിക വിദ്യയുടെയും ആശയ വിനിമയത്തിന്റെയും കുതിപ്പിനൊപ്പം ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് വാന നിരീക്ഷണ മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാണെന്ന് ശാസ്ത്രജ്ഞര്‍.

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി (ഇഎസ്ഒ) നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ നല്‍കുന്നത്. നിലവില്‍ ഭൂമിയെ വലംവയ്ക്കുന്നത് ഏകദേശം 14,000 ഉപഗ്രഹങ്ങളാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംഖ്യ 17 ലക്ഷമാകും.

ടെലിസ്കോപ്പുകള്‍ ആകാശത്തെ പകര്‍ത്തുന്ന ദീര്‍ഘ വ്യോമ ചിത്രങ്ങളില്‍ ഈ ഉപഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ പ്രകാശ രേഖകള്‍ പതിക്കുന്നു.

ഇത് ചിത്രങ്ങളെ പൂര്‍ണ്ണമായും ഉപയോഗശൂന്യമാക്കുന്നു. രാത്രി ആകാശത്തിന്റെ സ്വാഭാവിക ഇരുട്ട് ഈ ഉപഗ്രഹങ്ങള്‍ നശിപ്പിക്കുന്നു.

ആകാശത്തിന്റെ വെളിച്ചം നാലു മടങ്ങ് വര്‍ദ്ധിക്കുമെന്നും നഗര പ്രാന്തങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനുഭവപ്പെടുത്ത തരത്തിലുള്ള പ്രകാശ മലിനീകരണം ലോകമെമ്പാടും വ്യാപിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ഒലിവിയര്‍ ഹെയ്നോട്ട് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.