രാത്രി മുഴുവനും എസി ഇട്ട് ഉറങ്ങിയാലുള്ള ദോഷങ്ങള്‍

രാത്രി മുഴുവനും എസി ഇട്ട് ഉറങ്ങിയാലുള്ള ദോഷങ്ങള്‍

Health

രാത്രി മുഴുവനും എസി ഇട്ട് ഉറങ്ങിയാലുള്ള ദോഷങ്ങള്‍

ചൂടിനെ പ്രതിരോധിക്കാന്‍ എസി ഉപയോഗിക്കുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ രാത്രി മുഴുവനും എസി ഇട്ട് ഉറങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്.

ഇത് ഗുണത്തേക്കാള്‍ വളരെ ദോഷമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സുഖരമായ ഉറക്കം പ്രദാനം ചെയ്യുമെങ്കിലും ദീര്‍ഘ നേരം ഏസിക്കുള്ളില്‍ കിടക്കുന്നത് ശരീരത്തിനു വലിയ ദോഷഫലങ്ങളുണ്ടാക്കും.

വായു സഞ്ചാരം കുറഞ്ഞ മുറികളില്‍ തുടര്‍ച്ചയായി എസി ഉപയോഗിക്കുന്നത് സിക്ക് ബില്‍ഡിംഗ് സിന്ഡ്രം എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് പ്രമുഖ ആരോഗ്യ വെബ്സൈറ്റായ വെബ് എംസി ചൂണ്ടിക്കാട്ടുന്നു.

തലവേദന, വിട്ടു മാറാത്ത വരണ്ട ചുമ, തലകറക്കം, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

എസി ദീര്‍ഘനേകം ഉപയോഗിക്കുന്നത് വഴി ചര്‍മ്മവും കണ്ണുകളും വരളാന്‍ സാദ്ധ്യതയുണ്ട്. മുറിയിലെ ഈര്‍പ്പം എസി വലിച്ചെടുക്കുന്നതിനാല്‍ ചര്‍മ്മം പെട്ടന്ന് വരണ്ടു പോകുന്നു.

എട്ട് മണിക്കൂറിലധികം എസിയില്‍ കഴിയുന്നവരുടെ കണ്ണുകളിലും വരള്‍ച്ച അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്.

കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടാനിടയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.